വിവാഹ വസ്ത്രം തയ്ച്ചു നല്‍കിയില്ല, നല്‍കിയത് പീഡനശ്രമത്തിന് ശ്രമിച്ചത്

വിവാഹ വസ്ത്രം തയ്ച്ചു നല്‍കിയില്ല, നല്‍കിയത് പീഡനശ്രമത്തിന് ശ്രമിച്ചത്

പൊന്നാനി: വിവാഹ വസ്ത്രം തയ്ച്ചു നല്‍കാന്‍ വൈകിയതിനു തയ്യല്‍ കടയില്‍ അതിക്രമം കാണിച്ച് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട മണവാളനും ബന്ധുവും പുലിവാലു പിടിച്ചു. തയ്യല്‍ കടയിലെ വയനാട് സ്വദേശിനിയായ ജീവനക്കാരിയുടെ പരാതിയിലാണ് മണവാളന്റെയും ബന്ധുവിനുമെതിരേ പീഡനശ്രമത്തിനു പെരുമ്പടപ്പ് പോലീസ് കേസെടുത്തത്.
കഴിഞ്ഞയാഴ്ചയിലാണ് പെരുമ്പടപ്പ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ പാറയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ടൈലറിങ്ങ് ഷോപ്പില്‍ വിവാഹവസ്ത്രം തയ്ക്കാന്‍ നല്‍കിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെവരെ വിവാഹ വസ്ത്രം തയ്ച്ചു നല്‍കാതിരുന്നതാണ് പുതുമണവാളനെ അരിശത്തിലെത്തിച്ചത്. തുടര്‍ന്നു മറ്റുവസ്ത്രങ്ങള്‍ സംഘടിപ്പിച്ച് വിവാഹകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ പുതുമണവാളനും സഹോദരനും ബന്ധവും പെരുമ്പടപ്പ് പാറയിലെ തയ്യല്‍ കടയിലെത്തി വാക്കേറ്റം നടത്തുകയും മറ്റൊരു വിവാഹ വസ്ത്രം എടുത്തു പോവുകയുമായിരുന്നു. രണ്ടു ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നും അല്ലെങ്കില്‍ തയ്യല്‍ കടയില്‍ നിന്നെടുത്ത മറ്റു വിവാഹ വസ്ത്രങ്ങള്‍ തിരിച്ചു നല്‍കില്ലെന്നും ഇവര്‍ വാശിപിടിച്ചതോടെ സംഭവത്തിനു മറ്റൊരു ഭാവം രൂപപ്പെടുകയായിരുന്നു.
തങ്ങളുടെ തയ്യല്‍ കടയില്‍ കയറി വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയനാട് സ്വദേശിയായ ജീവനക്കാരി പുതുമണവാളനെതിരെ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയോടെയാണഒ സംഭവം കൈവിട്ടത്. പരാതിക്കാര്‍ സ്‌റ്റേഷനിലെത്തി നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കം തുടങ്ങിയതോടെ പെരുമ്പടപ്പ് എസ്‌ഐ ഇരുവരോടും കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം തീര്‍പ്പാക്കാന്‍ രണ്ടു ലക്ഷം രൂപ തയ്യല്‍ കടക്കാര്‍ക്കു ഇങ്ങോട്ടു നല്‍കണമെന്നായതോടെ കാര്യങ്ങള്‍ പിന്നെയും കൈവിട്ടു പോകുകയായിരുന്നു. അങ്ങനെ സംഭവത്തിലെ വാദിയായ പുതുമണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ കേസായി. തയ്യല്‍കടയിലെ ജീവനക്കാരി പരാതി പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെയാണ് ജാമ്യം നല്‍കാന്‍ കഴിയാത്ത വകുപ്പ് ചേര്‍ത്തു സഹോദരനും ബന്ധുവിനുമെതിരേ പെരുമ്പടപ്പ് പോലീസിനു കേസെടുക്കേണ്ടി വന്നത്. സംഭവം കേസായതോടെ രണ്ടു തവണ പോലീസ് ഇവരെ അന്വേഷിച്ചെത്തെങ്കിലും ഇവര്‍ മുങ്ങിയിരിക്കുകയാണ്.

Sharing is caring!