എ.ഐ.എസ്.എഫ് ലെ ഒരു വിഭാഗം എസ്.എഫ്.ഐലേക്ക്

എ.ഐ.എസ്.എഫ് ലെ ഒരു വിഭാഗം എസ്.എഫ്.ഐലേക്ക്

മലപ്പുറം: സി.പി.ഐ. സംസ്ഥാന സമ്മേളനം ജില്ലയില്‍ നടക്കാനിരിക്കെ എ.ഐ.എസ്.എഫില്‍ പടലപിണക്കം. കഴിഞ്ഞ എ.ഐ.എസ്.എഫ്. ജില്ലാ സമ്മേളനത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോള്‍ തലപൊക്കുന്നത്. കെ.ഇ. ഇസ്മായിലിനോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗമാണ് സംഘടന വിടാനൊരുങ്ങുന്നതായി അറിയുന്നു.

സമ്മേളനത്തിലുണ്ടായ നേതൃമാറ്റത്തിനെതിരെ അന്നു ഭാരവാഹിയായിരുന്ന ചിലര്‍ രംഗത്തു വന്നിരുന്നു. രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം സമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ ഈ വിഭാഗം സഹകരിച്ചിട്ടില്ല. കണ്ണൂരില്‍ 12 മുതല്‍ 15 വരെ നടക്കുന്ന എ.ഐ.എസ്.എഫ്. സംസ്ഥാന സമ്മേളനത്തിലും പങ്കെടുക്കില്ലെന്നാണ് നിലപാട്.
വിട്ടുനില്‍ക്കുന്ന വിഭാഗം എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അടുത്ത ദിവസം എസ്.എഫ്.ഐ.യിലേക്ക് മാറുമെന്നാണ് സൂചന. പാര്‍ട്ടിയിലെ അഴിമതി സംസാരിച്ചതാണ് തങ്ങളെ ഭാരവാഹിത്വങ്ങളില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു. സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പുതിയ പ്രശ്നം സംഘടനക്ക് തലവേദനയാകും.

കഴിഞ്ഞ തവണത്തെ എ.ഐ.എസ്.എഫ്. ഭാരവാഹിയുടെ നേതൃത്വത്തില്‍ ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളില്‍ നിന്ന് അന്‍പതോളം പ്രവര്‍ത്തകരാണ് വിടാനൊരുങ്ങുന്നത്. ഇതില്‍ മുന്‍പ് എസ്.എഫ്.ഐ.യില്‍ പ്രവര്‍ത്തിച്ചവരുമുണ്ട്.

Sharing is caring!