ബോധവത്കരണം ശല്ല്യമാവുന്നു; സംഘടനകള്‍ക്കെതിരെ കൊളത്തൂര്‍ നിവാസികള്‍

ബോധവത്കരണം ശല്ല്യമാവുന്നു; സംഘടനകള്‍ക്കെതിരെ കൊളത്തൂര്‍ നിവാസികള്‍

കൊളത്തൂര്‍: ബോധവത്കരണം സംഘനകളുടെ ശക്തിപ്രകടനത്തിലേക്ക് വഴിമാറിയപ്പോള്‍ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്ത്. കൊളത്തൂര്‍ കുറുപ്പത്താലിലാണ് സംഘടനകള്‍ക്കെതിരെ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. പരിപാടികള്‍ ശല്ല്യമാണെന്ന് കാണിച്ച് കൊളത്തൂര്‍ സൗഹൃദ കൂട്ടായ്മ പോലീസില്‍ പരാതിയും നല്‍കി.

ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബനാഥന്റെ മൃതദേഹം മൂന്നു മാസം സൂക്ഷിച്ച സംഭവത്തെ തുടര്‍ന്നാണ് കൊളത്തൂരില്‍ പ്രസംഗങ്ങള്‍ക്ക് തുടക്കമാവുന്നത്. സമുദായത്തെ ബോധവത്കരിക്കാനെന്ന പേരില്‍ ആദ്യം പ്രസംഗം സംഘടിപ്പിച്ചവര്‍ മറ്റു സംഘടനകളെ വിമര്‍ശിച്ചു. ഇതിന് മറുപടിയുമായി എതിര്‍ സംഘനയും രംഗത്തെത്തി. ബോധവത്കരണം സംഘനടകളുടെ ശക്തിപരീക്ഷണത്തിന് കൂടി വേദിയാക്കിയതോടെ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്ത് വരികയായിരുന്നു.

സമുദായത്തെ ബോധവത്കരിക്കുന്നതിന് പകരം സംഘടനകളുടെ ശക്തികാണിക്കാനും ബലപരീക്ഷണത്തിനുമാണ് വേദിയൊരുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു കുടുംബത്തിന് പറ്റിയ അബദ്ധത്തിന്റെ പേരില്‍ നാടിനെ തന്നെ പരിഹസിക്കുന്നത് എന്തിനാണ്. ഇത്തരം സാഹചര്യത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കുന്നതിന് പകരം ദ്രോഹിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

Sharing is caring!