നമസ്‌കാര ‘മുസല്ല’ ക്ക് അകത്ത് ഷീറ്റാക്കി സ്വര്‍ണക്കടത്ത്

നമസ്‌കാര ‘മുസല്ല’ ക്ക് അകത്ത് ഷീറ്റാക്കി സ്വര്‍ണക്കടത്ത്

കൊണ്ടോട്ടി: സ്വര്‍ണം കടത്താന്‍ അനുദിനം നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനിടെ ഇന്നു നമസ്‌കാര വിരി(മുസല്ല)യുടെ ഉള്ളില്‍ ഷീറ്റാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടികൂടി. കാസര്‍ഗോഡ് നെല്ലിക്കട്ട സ്വദേശി മുഹമ്മദ്ഹാഷിം അബ്ദുളള നമസ്‌ക്കാര മുസല്ലക്കുള്ളില്‍ ഷീറ്റായി 688 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഇന്നു രണ്ടു യാത്രക്കാരില്‍ നിന്നായി കടത്തിയ 40 ലക്ഷത്തിന്റെ സ്വര്‍ണമാണു കരിപ്പൂരില്‍ പിടികൂടിയത്.കാസര്‍ഗോഡ് നെല്ലിക്കട്ട സ്വദേശി മുഹമ്മദ്ഹാഷിം അബ്ദുളള (24), മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സാക്കീര്‍ ഹുസൈന്‍ (27) എന്നിവരില്‍ നിന്നാണ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാവിലെ എട്ടിനു ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലിറങ്ങിയത്.

കസ്റ്റംസ് പരിശോധനക്കിടെ സംശയം തോന്നിയ അധികൃതര്‍ രണ്ടു പേരെയും ചോദ്യം ചെയ്ത് ബാഗ് പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. നമസ്‌കാര വിരി(മുസല്ല)യുടെ ഉള്ളില്‍ ഷീറ്റായിട്ടാണ് അബ്ദുളള സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ഇയാളില്‍ നിന്നു 688 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ബെഡ്ഷീറ്റിലും കുട്ടികള്‍ ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ പെട്ടിയിലുമാണ് സാക്കിര്‍ ഹുസൈന്‍ സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നു 681 ഗ്രാം സ്വര്‍ണം കണ്ടെത്തി. പിടികൂടിയ സ്വര്‍ണത്തിനു 40 ലക്ഷം രൂപ വില ലഭിക്കും.

Sharing is caring!