വേങ്ങരയില്‍ 15വയസ്സുകാരന് മയക്കുമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി

വേങ്ങരയില്‍ 15വയസ്സുകാരന് മയക്കുമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി

മലപ്പുറം: പതിനഞ്ചുകാരന് മയക്കുമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ വേങ്ങരയില്‍ പോലീസ് പിടിയില്‍. അരീക്കുളം സ്വദേശികളായ സുബൈര്‍ (36) റഷീദ് (39) എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.കുട്ടിക്ക് മയക്കുമരുന്നിനു പുറമെ മദ്യവും നല്‍കി ബോധരഹിതനാക്കിയാണ് പീഡിപ്പിച്ചത്.നാലു മാസമായി ഇവര്‍ കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചിരു ന്നതായി പോലീസ് അറിയിച്ചു.മലപ്പുറം സി.ഐ.എ.പ്രേംജിത്, വേങ്ങര എസ്.ഐ.കെ.അബ്ദുള്‍ ഹക്കിം, സി.പി.ഒമാരായ മുജീബ്, ഷിബുലാല്‍, സജീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!