ഇ അഹമ്മദിന്റെ മൃതദേഹത്തിന് കാവലിരുന്നത് കോണ്‍ഗ്രസ്: വിടി ബല്‍റാം

ഇ അഹമ്മദിന്റെ മൃതദേഹത്തിന് കാവലിരുന്നത് കോണ്‍ഗ്രസ്: വിടി ബല്‍റാം

മലപ്പുറം: ഇ. അഹമ്മദിന്റെ മൃതദേഹത്തിന് കാവലിരുന്ന് ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിച്ചത് സോണിയാഗന്ധിയും കോണ്‍ഗ്രസുമായിരുന്നെന്ന് വി.ടി ബല്‍റാം എം.എല്‍.എ. എന്തെല്ലാം പോരായ്മകളും ബലഹീനതകളും ഉണ്ടെങ്കിലും ശക്തിപ്പെടേണ്ടത് കോണ്‍ഗ്രാസണെന്നും അത് ഇന്ത്യയുടെ ആവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അഹമ്മദ് പട്ടേലിന്റെ അര്‍ഹതപ്പെട്ട വിജയമംഗീകരിച്ച് കിട്ടാനായി ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ ജനാധിപത്യ സംരക്ഷണത്തിന് കാവല്‍ നിന്നതും കോണ്‍ഗ്രായിരുന്നു. കുറ്റപ്പെടുത്തുന്നവരും പരിഹസിക്കുന്നവരും ഉള്ളിലുള്ള കോണ്‍ഗ്രസ് വിരുദ്ധത മറച്ചുപിടിക്കാന്‍ ഉപദേശങ്ങളുമായി എത്തുന്നവരും അവരവരുടെ പണി ചെയ്ത് കൊള്ളട്ടെയെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഹമ്മദ് സാഹിബിന്റെ മൃതദേഹത്തിന് അന്ന് അര്‍ദ്ധരാത്രി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കാവല്‍ നിന്ന് ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിച്ചത് സോണിയാഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു.
അഹമ്മദ് പട്ടേലിന്റെ അര്‍ഹതപ്പെട്ട വിജയമംഗീകരിപ്പിച്ച് കിട്ടാന്‍ ഇന്നലെ അര്‍ദ്ധരാത്രി ഇലക്ഷന്‍ കമ്മീഷനുമുന്നില്‍ ജനാധിപത്യ സംരക്ഷണത്തിനായി കാവല്‍ നിന്ന് ഫാഷിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്തിയതും അതേ കോണ്‍ഗ്രസ് തന്നെയാണ്.

അതേ, എന്തെല്ലാം പോരായ്മകളും ബലഹീനതകളും ഉണ്ടെങ്കിലും ശക്തിപ്പെടേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. അത് ഇന്ത്യയുടെ ആവശ്യമാണ്. കുറ്റപ്പെടുത്തുന്നവരും പരിഹസിക്കുന്നവരും ഉള്ളിലുള്ള കോണ്‍ഗ്രസ് വിരുദ്ധത മറച്ചുപിടിക്കാന്‍ ഉപദേശങ്ങളുമായി എത്തുന്നവരും അവരവരുടെ പണി ചെയ്ത് കൊള്ളട്ടെ.

നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്,
നമുക്ക് വേണ്ടി മാത്രമല്ല, ഈ നാടിന് വേണ്ടി.
ഇന്ത്യ ഒരു ജനാധിപത്യമായി തുടരുന്നു എന്ന് ഉറപ്പുവരുത്താന്‍ വേണ്ടി.

 

Sharing is caring!