മലപ്പുറം ഗേള്‍സ് HSS അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

മലപ്പുറം ഗേള്‍സ് HSS അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

മലപ്പുറം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് മലപ്പുറം ഗവര്‍ണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ നവീകരിക്കുന്നതിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിക്കുന്നു. പദ്ധതിക്ക് വികസന രേഖ തയ്യാറാക്കുന്നതിനും, സമ്പൂര്‍ണ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാര്‍ കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള ചടങ്ങില്‍ അധ്യക്ഷത വഹിക്കുമെന്ന് പബ്ലിസിറ്റി ചെയര്‍മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യപ്രഭാഷണം നടത്തും. എ പി അനില്‍കുമാര്‍ എം എല്‍ എ വികസനരേഖ പ്രകാശനം ചെയ്യും.

നഗരസഭ അധ്യക്ഷ സി എച്ച് ജമീല ടീച്ചര്‍, ഉപാധ്യക്ഷന്‍ പെരുമ്പള്ളി സയിദ്, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് പി ടി എ പ്രസിഡന്റ് എം കെ മുഹമ്മദലി, പ്രിന്‍സിപ്പാള്‍ സി മനോജ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി കെ ഷാഹുല്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.

Sharing is caring!