പൊതുജനാരോഗ്യത്തിന് ഭീഷണിയായി പെരിന്തല്‍മണ്ണയിലെ തട്ടുകടകള്‍

മലപ്പുറം: പെരിന്തല്‍മണ്ണ ടൗണുകളിലും വിവിധ പാതയോരങ്ങളിലും പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം അനധികൃത തട്ടുകടകള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്നു. മഴക്കാലമായതോടെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പലതും മൂടി വയ്ക്കാറുപോലുമില്ലെന്നാണ് പരാതി. ഭക്ഷണം പാകം ചെയ്യുന്നവര്‍ പ്രാവര്‍ത്തികമാക്കേണ്ട പ്രാഥമിക ആരോഗ്യമുന്‍കരുതലുകള്‍ ഒന്നുപോലും ഇവര്‍ പ്രാവര്ത്തികമാക്കുന്നില്ലെത്രെ. ടൗണുകളിലെ മാലിന്യം നിറഞ്ഞൊഴുകുന്ന ഓടകള്‍ക്ക് മുകളില്‍ താത്കാലികമായി കെട്ടിയുണ്ടാക്കുന്ന ഇത്തരം തട്ടുകടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഡെങ്കി പനിയടക്കമുള്ള മഴക്കാല രോഗങ്ങള്‍ക്ക് പുറമെ കോളറയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരുടെ മൂക്കിന് താഴെ നടക്കുന്ന ഇത്തരം അനധികൃത തട്ടുകടകള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]