ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത് ബാധകമാക്കുന്നു

ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത് ബാധകമാക്കുന്നു

റിയാദ്: സഊദി അറേബ്യയില്‍ സ്വദേശിവത്കരണം (നിതാഖാത്) കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ പത്തില്‍ താഴെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിതാഖത്ത് ബാധകമല്ല. ഒന്നു മുതല്‍ നാലു വരെ ജീവനക്കാരുള്ള തീര്‍ത്തും ചെറിയ സ്ഥാപനങ്ങളെ തുടര്‍ന്നും നിതാഖാത്തില്‍നിന്ന് ഒഴിവാക്കും.

നിതാഖാത്ത് നടപ്പാക്കി തുടങ്ങിയശേഷം രാജ്യത്ത് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 18 ലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. സ്വദേശിവത്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരംതിരിച്ച് ഉയര്‍ന്ന തോതില്‍ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനങ്ങളും, വേണ്ടവിധം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിക്കുന്ന പദ്ധതിയാണ് നിതാഖാത്ത്. ചുവപ്പ് സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍നിന്ന് സേവനങ്ങള്‍ ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ തൊഴിലുടമയുടെ അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാനും അനുവദിക്കുന്നുണ്ട്. മഞ്ഞ വിഭാഗം സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. പച്ച, പ്ലാറ്റിനം സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍, വിസ അടക്കമുള്ള പ്രോത്സാഹനങ്ങള്‍ മന്ത്രാലയത്തില്‍നിന്ന് ലഭിക്കും.

പരിഷ്‌കരിച്ച നിതാഖാത്ത് വൈകാതെ നിലവില്‍വരും. സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായ സ്വദേശിവത്കരണ അനുപാതം പരിഷ്‌കരിച്ച നിതാഖാത്തില്‍ വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമാണ്. ഇതാണ് കൂടുതല്‍ മേഖലകളിലേക്ക് നിതാഖാത്ത് വ്യാപിക്കാന്‍ തീരുമാനമുണ്ടായത്

 

 

Sharing is caring!