ദിലീപിനെ പിന്തുണച്ച് മലപ്പുറം സ്വദേശിയായ തിരക്കഥാകൃത്ത്

കുറ്റിപ്പുറം: ദിലീപിന് പിന്തുണയുമായി കുറ്റിപ്പുറം സ്വദേശിയും പ്രശസ്ത തിരക്കഥാകൃത്തുമായ ഇക്ബാല്‍ കുറ്റിപ്പുറം. നടിയെ ആക്രമിച്ച കേസില്‍ ജാമ്യംഅനുവദിക്കാതെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
ദിലീപ് പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുല്‍ ഇസ്ലാമോ അല്ല. മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയാണ് ചാനലുകള്‍ വിറ്റ് തിന്നുന്നത്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി കടുത്ത ശിക്ഷ അയാള്‍ക്ക് കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കില്‍ ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമ്മുക്ക് മാപ്പു തരില്ല.
അറബിക്കഥ, വിക്രമാദിത്യന്‍, സെവന്‍സ്, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവാണ് ഹോമിയോ ഡോക്ടര്‍ കൂടിയായ ഇക്ബാല്‍ കുറ്റിപ്പുറം.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]