പ്രവാസികള്‍ക്ക് ഓണം – പെരുന്നാള്‍ സമ്മാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

പ്രവാസികള്‍ക്ക് ഓണം – പെരുന്നാള്‍ സമ്മാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

കോഴിക്കോട്: ഗള്‍ഫ് പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓണം-പെരുന്നാള്‍ സമ്മാനം.   ആഘോഷത്തോടനുബന്ധിച്ച് 46 അധിക സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചത്‌.  ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ നാലു വരെയാണ് അധിക സര്‍വീസ്. റിയാദ്- കോഴിക്കോട് സെക്ടറില്‍ രണ്ട് സര്‍വീസുകളും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ദല്‍ഹി എന്നിവിടങ്ങളിലേക്ക് 44 സര്‍വീസുകളുമാണ് അധിക സര്‍വീസായി നടത്തുന്നത്‌

കോഴിക്കോട്: ഓഗസ്റ്റ് 31നാണ് റിയാദ് – കോഴിക്കോട് – റിയാദ് സെക്ടറിലെ അധിക സര്‍വീസ്. ഉച്ചയ്ക്ക് 1.15ന് റിയാദില്‍ നിന്ന് പുറപ്പെട്ട് 8.45ന് കോഴിക്കോട്ടെത്തും. രാവിലെ 9.15 ന് കോഴിക്കോട്ട് നിന്നും പുറപ്പെട്ട് 11.45ന് റിയാദിലെത്തും. എത്തും.

ഓഗസ്റ്റ് 23, 24, 30, 31, സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന് എന്നീ തീയതികളില്‍ ഷാര്‍ജ-കോഴിക്കോട് വിമാന സര്‍വീസുണ്ടാകും. 31നും സെപ്റ്റംബര്‍ രണ്ടിനും ഷാര്‍ജയില്‍ നിന്ന് രാവിലെ 7.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് കോഴിക്കോട് എത്തും. മറ്റു ദിവസങ്ങളില്‍ വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.40ന് കോഴിക്കോട്ടെത്തും. 24, 25, 31, സെപ്റ്റംബര്‍ രണ്ട്, നാല് ദിവസങ്ങളിലാണ് കോഴിക്കോട്ഷാര്‍ജ സര്‍വീസ്. 31നും സെപ്റ്റംബര്‍ രണ്ടിനും രണ്ട് സര്‍വീസ് വീതമുണ്ട്. 24, 25, 31, സെപ്റ്റംബര്‍ രണ്ട്, നാല് ദിവസങ്ങളില്‍ പുലര്‍ച്ചെ 12.45ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 3.05ന് ഷാര്‍ജയിലെത്തും. 31നും സെപ്റ്റംബര്‍ രണ്ടിനുമുള്ള രണ്ടാമത്തെ സര്‍വീസ് വൈകീട്ട് മൂന്നിന് പുറപ്പെട്ട് 5.20ന് ഷാര്‍ജയിലെത്തും.

കൊച്ചി: ഓഗസ്റ്റ് 25, 31, സെപ്തംബര്‍ രണ്ട് എന്നീ തീയതികളിലാണ് ഷാര്‍ജ-കൊച്ചി സര്‍വീസ്. 25ന് രാവിലെ 7.05ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 12.35ന് കൊച്ചിയിലെത്തും. 31നും സെപ്തംബര്‍ രണ്ടിനുമുള്ള സര്‍വീസ് വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലിറങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള സര്‍വീസ് ഈ മാസം 25നും സെപ്തംബര്‍ ഒന്ന്, മൂന്ന് തീയതികളിലുമാണ്. 25ന് ഉച്ചയ്ക്ക് ശേഷം 1.35ന് കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന് വൈകീട്ട് 4.05ന് ഷാര്‍ജയിലിറങ്ങും. സെപ്തംബര്‍ ഒന്നിനും മൂന്നിനും കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 12.35ന് യാത്ര തിരിച്ച് 3.05ന് ഷാര്‍ജയില്‍ എത്തിച്ചേരും.

തിരുവനന്തപുരം: ഓഗസ്റ്റ് 22, 23, 24, 25, 29, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവസങ്ങളിലാണ് ഷാര്‍ജ- തിരുവനന്തപുരം സര്‍വീസ്. 22, 25, 29 തീയതികളില്‍ വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് രാത്രി 12.05ന് തിരുവനന്തപുരത്തെത്തും. 23, 24, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 7.50ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് തിരുവനന്തപുരത്തെത്തും. ഓഗസ്റ്റ് 23, 24, 26, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവങ്ങളിലാണ് തിരുവനന്തപുരംഷാര്‍ജ സര്‍വീസ്. 23നും 30നും രണ്ട് സര്‍വീസ് വീതമുണ്ട്. 23, 26, 30 തീയതികളില്‍ പുലര്‍ച്ചെ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 3.45ന് ഷാര്‍ജയിലെത്തും. 23, 24, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം 2.35ന് പുറപ്പെട്ട് 5.20ന് ഷാര്‍ജയിലെത്തും. ഷാര്‍ജഡല്‍ഹി സെക്ടറില്‍ 22, 26, 29, സെപ്റ്റംബര്‍ നാല് തീയതികളിലാണ് സര്‍വീസ്.

 

 

Sharing is caring!