കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഈ മാസം 20 വരെയാണ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പടിച്ചത്.വിമാനത്താവളത്തിലെ സന്ദര്‍ശ ഗാലറിയിലേക്കുളള പ്രവേശനം ഇതിന്റെ ഭാഗമായി റദ്ദാക്കി.വിമാനത്താവളത്തില്‍ വിവിധ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നു. യാത്രക്കാരേയും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും.വിമാനത്താവള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.ടെര്‍മിനലിലും പരിസരത്തും അലക്ഷ്യമായി കാണുന്ന വസ്തുക്കളും,മറ്റും കസ്റ്റഡിയിലെടുക്കും.ടെര്‍മിനലിനു മുമ്പില്‍ സംശയാസ്പദമായി കാണുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുക്കും.
വിമാനത്താളത്തിലെ സുരക്ഷ വഹിക്കുന്ന കേന്ദ്ര സുരക്ഷ സേനക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.വിമാനത്താവളത്തിലെ സുരക്ഷ മേഖലകളില്‍ കൂടുതല്‍ സേനയെ വ്യന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Sharing is caring!