കരുവാരക്കുണ്ടിനെ കണ്ണീരിലാഴ്ത്തി വിദ്യാര്‍ഥികളുടെ മരണം
കരുവാരക്കുണ്ട്: നാടിനെ ദുഖത്തിലാഴ്ത്തി കരുവാരക്കുണ്ട് സ്വദേശികളായ വിദ്യാര്‍ഥികളുടെ അപകട മരണം. എം ഇ എസ് കോളേജിലെ ബിരുദ വിദ്യാര്‍ഥികളും, സുഹൃത്തുക്കളുമാണ് ഇരുവരും. മണികണ്ഡ ശ്രീലാല്‍ (20), ജസീം (18) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടോപ്പാടം വേങ്ങ അയ്യപ്പന് കാവിന് സമീപമായിരുന്നു അപകടം.
ശ്രീലാലും, ജസീമും സഞ്ചരിച്ച സ്കൂട്ടര്‍ മണ്ണാര്‍ക്കാട്-മേലാറ്റൂര്‍ റൂട്ടിലോടുന്ന എന്‍ എം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീലാല്‍ തല്‍ക്ഷണം മരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജസീം ഇന്ന് ഉച്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി.
കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി സുന്ദരന്റെ മകനാണ്. ജസീം ചിറട്ടകുളം സ്വദേശിയാണ്. പോസ്റ്റ്മാന് സുന്ദരന്റെ മകനാണ് ശ്രീലാല്‍. അധ്യാപകനായ കരീമിന്റെ മകനാണ് ജസീം.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]