ബിരുദ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവ്‌

ബിരുദ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവ്‌

മലപ്പുറം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ബിരുദ കോഴ്‌സിന് സീറ്റൊഴിവുണ്ട്. താനൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട ഗവ കോളേജുകളില്‍ താഴെ പറയും പ്രകാരമാണ് സീറ്റൊഴിവുള്ളത്.

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ക്ലാസുകളില്‍ ബികോമിന് എല്‍.സി, പി.എച്ച് ഒന്നു വീതവും ബി.ബി.എക്ക് ഒ.ബി. എക്‌സ്‌ന് ഒന്നും ബി.എ ഇംഗ്ലീഷിന് ഇ.റ്റി.ബിക്കും ബി.സി.എ പി.എച്ച് ഒന്നും ബി.എസ്.സിക്ക് രണ്ട് ഇ.റ്റി.ബയും രണ്ട് മുസ്ലിം ഒരു പി.എച്ച് ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 11ന് വൈകീട്ട് രണ്ടിനകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.

പെരിന്തല്‍മണ്ണ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി മാത്തമാറ്റിക്‌സിന് അംഗപരിമിതരുടെ ഒരു ഒഴിവും ബി.എസ്.സി ഫിസിക്‌സിന് മുസ്ലീം രണ്ട്, അംഗപരിമിതര്‍ ഒന്നും ബി.എ അറബിക് ഈഴവ / തിയ്യ മൂന്നും ഹിന്ദു ഒന്നും ബി.എ ഇംഗ്ലീഷിന് അംഗപരിമിതര്‍ക്ക് ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. സി.എ.പി ഐ.ഡിയുള്ളവര്‍ കോളേജ് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 11ന് രാവിലെ 10ന് കോളേജില്‍ എത്തണം. രജിസ്‌ട്രേഷന്‍ സമയത്ത് കോളേജും കോഴ്‌സും തിരഞ്ഞെടുത്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 9946541153.

മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് വിവിധ കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി ഇ.ടി.ബി ഒന്ന്, ഒ.ബി.എക്‌സ് ഒന്ന്, പി.എച്ച് ഒന്ന് ഒഴിവുകളിലേക്കും ഫിസിക്‌സ് ഒ.ബി.എച്ച് ഒന്ന്, സ്‌പോര്‍ട്‌സ് ഒന്ന് ഒഴിവുകളിലേക്കും അറബിക് ഒ.ബി.എക്‌സ് ഒന്ന്, ഇ.ടി.ബി നാല്, ഒ.ബി.എച്ച് രണ്ട്, എക്കണോമിക്‌സ് എല്‍.സി ഒന്ന്, ഇസ്ലാമിക് ഹിസ്റ്ററി ഒ.ബി.എക്‌സ് ഒന്ന്, എല്‍.സി ഒന്ന്, ഉറുദു പി.എച്ച് ഒന്ന്, ഇ.ടി.ബി മൂന്ന്, ഹിസ്റ്ററി ഒ.ബി.എക്‌സ് ഒന്ന്, എല്‍.സി ഒന്ന് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 11ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍ 0483 2734918.

മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ ബികോം (പി.എച്ച് ഒന്ന്), ബി.ബി.എ (എല്‍.സി ഒന്ന്, പി.എച്ച്. ഒന്ന്) ബി.എ ഹിസ്റ്ററി (എല്‍.സി ഒന്ന്), ബി.എ എക്കണോമിക്‌സ് (എല്‍.സി ഒന്ന്, പി.എച്ച് ഒന്ന്, സ്‌പോട്‌സ് ഒന്ന്) ബി.എ ഇംഗ്ലീഷ് (മുസ്ലീം ഒന്ന്, ഒ.ബി.എച്ച് ഒന്ന്), ബി.എസ്.സി മാത്തമാറ്റിക്‌സ് (മുസ്ലീം രണ്ട്, ഇ.ടി.ബി രണ്ട്, ഒ.ബി.എച്ച് ഒന്ന്, പി.എച്ച്. ഒന്ന്, സ്‌പോട്‌സ് രണ്ട്), ബി.എസ്.സി സൈക്കോളജി (മുസ്ലീം ഒന്ന്, ഇ.ടി.ബി ഒന്ന്, സ്‌പോട്‌സ്‌രണ്ട്) എന്നീ വിഭാഗങ്ങളില്‍ ഒഴിവുകള്‍ ഉണ്ട്. സി.എ.പി രജിസ്റ്റര്‍ ചെയ്തവര്‍ ഓഗസ്റ്റ് 14ന് രാവിലെ 10ന് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Sharing is caring!