അക്ഷയ കേന്ദ്രത്തില്‍ നല്കിയ പരാതി ദുരുപയോഗം ചെയ്യുന്നു

മലപ്പുറം: ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അക്ഷയ കേന്ദ്രം വഴി നല്കിയ പരാതി ദുരുപയോഗം ചെയ്ത് വ്യക്തിഹത്യ നടത്തുന്നു. കക്കാട് സ്വദേശി സലീം വടക്കനാണ് ഈ ദുരനുഭവം. സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ഇദ്ദേഹം. ജോലി നഷ്ടപെട്ടത് സംബന്ധിച്ച് നല്കിയ പരാതിയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നത്
ഓഗസ്റ്റ് അഞ്ചിന് കക്കാട് അക്ഷയ കേന്ദ്രം വഴിയാണ് സലീം പരാതി നല്‍കിയത്. ഫീസനത്തില്‍ 14 രൂപയും നല്‍കിയിരുന്നു. പരാതിയുടെ സ്കാന്‍ ചെയ്ത പകര്‍പ്പാണ് ഇപ്പോള്‍ വാട്ട്സാപിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ച് യുവാവിനെ വ്യക്തിഹത്യ ചെയ്യുന്നത്. പരാതി പുറത്തായ സംഭവത്തില്‍ അക്ഷയ കേന്ദരത്തിനെതിരെയും വ്യക്തിഹത്യ ചെയ്യുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്നും ഇത്തരം ദുരനുഭവം മറ്റാര്ക്കുമുണ്ടാകരുതെന്നും സലീം പറഞ്ഞു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]