പഞ്ചായത്തംഗം സക്കീനയുടെ ജൈവ കൃഷി മാതൃകയാകുന്നു

പഞ്ചായത്തംഗം സക്കീനയുടെ ജൈവ കൃഷി മാതൃകയാകുന്നു

വേങ്ങര: ആദായകരമായ ജൈവകൃഷി എന്നതു കേവലമായ ഒരു ആശയം മാത്രമല്ലെന്നും മറിച്ചു ആദായകരമായ ജീവിത രീതിയായി വികസിപ്പിക്കാവുന്ന ഒന്നാണെന്നും തെളിയിക്കുകയാണു പഞ്ചായത്തംഗം കൂടിയായ യു. സക്കീന. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് ചേറൂരിന്റെ ഗ്രാമപഞ്ചായയത്തംഗം കൂടിയായ ഇവര്‍ തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലാണു ഒരേക്കര്‍ പറമ്പില്‍ വാഴ, ഇഞ്ചി, കപ്പ , മുളക് ,ചേമ്പ് തുടങ്ങി ചീര വരെ കൃഷി ചെയ്യാന്‍ സമയം കണ്ടെത്തുന്നത്. ജൈവ വളങ്ങളും ജൈവ കീട നാശിനിയും നാടന്‍ വിത്തിനങ്ങളും മാത്രം ഉപയോഗിച്ചാണു സക്കീന കൃഷിപ്പണികളില്‍ മുഴുകുന്നത്. കര്‍ഷകന്‍ കൂടിയായ ഭര്‍ത്താവ് സത്താര്‍ കൃഷിപ്പണികളില്‍ പൂര്‍ണമായും സഹകരിക്കുന്നതാണ് തന്റെ വിജയമെന്നും ഇവര്‍ പറയുന്നു.

തടമെടുക്കുക, മണ്ണൊരുക്കുക തുടങ്ങിയ കഠിനകായികാധ്വാനം ആവശ്യമുള്ള ജോലികള്‍ക്കു മാത്രമാണ് മറ്റു തൊഴിലാളികളെ ആശ്രയിക്കുന്നത്. കണ്ണമംഗലം കൃഷി ഓഫിസര്‍ ജംഷീറിന്റെ പൂര്‍ണ്ണ പിന്തുണയും ഇവരുടെ കൃഷിപ്പണികള്‍ക്കുണ്ട്. ജൈവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആവിഷ്‌കരിച്ച പരമ്പരാഗത കൃഷി വികസന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി തുടങ്ങിയത് ഇതിനു കണ്ണമംഗലം കൃഷി ഓഫിസര്‍ ജംഷീറിന്റെ പൂര്‍ണ്ണ പിന്തുണ കൂടി ലഭിച്ചതോടെസക്കീനയുടെ കൃഷിപ്പണികള്‍ ശാസ്ത്രീയത കൂടി കൈവരിക്കുകയായിരുന്നു.. ഈ കേന്ദ്ര ഗവണ്മെന്റ് പദ്ധതിയാകട്ടെ കണ്ണമംഗലത്തും ഏതാനും ചില ഗ്രാമപഞ്ചായത്തുകളിലും മാത്രമേ ലഭ്യമായിട്ടുള്ളു.

Sharing is caring!