ജില്ലയിലെ കായികാധ്യാപകര്‍ പ്രതിഷേധ റാലിയും ധര്‍ണയും നടത്തി

ജില്ലയിലെ കായികാധ്യാപകര്‍ പ്രതിഷേധ റാലിയും ധര്‍ണയും നടത്തി

മലപ്പുറം: ജില്ലയിലെ കായികാധ്യാപക തസ്തികാനിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് തസ്തികകള്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ മലപ്പുറം ഡി.ഡി ഓഫീസിനുമുന്നില്‍ പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിച്ചു.
സര്‍ക്കാരിന് സമര നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ സ്‌പോട്‌സ് ഗെയിംസ് ഉപജില്ലാ സെക്രട്ടറിമാരും തല്‍സ്ഥാനം രാജിവെച്ച് കായിക മേളകള്‍ ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ആരോഗ്യ കായിക വിദ്യഭ്യാസ പരിശീലന പരിപാടി കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ ദിനമായി ആചരിച്ചുകൊണ്ടാണ് കായികാധ്യാപകര്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. അതോടൊപ്പംതന്നെ എല്ലാ റവന്യൂ ജില്ല,17 ഉപജില്ലാ സെക്രട്ടറിമാരും രാജിവെക്കുവാനും തീരുമാനിച്ചു. ധര്‍ണ സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.
വിവിധ അധ്യാപക സംഘടനാനേതാക്കളും സംസ്ഥാന െ്രെപവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ എടരിക്കോട് പ്രസംഗിച്ചു.. ധര്‍ണ്ണയില്‍ കലാകായിക വിദ്യാഭ്യാസ അവഗണനക്കെതിരെ കലാഅധ്യാപകര്‍ പ്രതിഷേധ ഗാനങ്ങള്‍ അവതരിപ്പിക്കും.റാലിയില്‍ കായികാധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍,പി.എസ് .സി.റാങ്ക് ഹോള്‍ഡേഴ്‌സ് പങ്കെടുത്തു.

സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ നൂറുകണക്കിന് സ്‌പെഷ്യലിസ്റ്റ് തസ്തികകളാണ് നഷ്ടപ്പെട്ടത്.ഇതോടെ വിവിധ ജില്ലകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടേയും തൊഴില്‍ സാധ്യത ഇല്ലാതായി. ഭാഷാ അധ്യാപകര്‍ക്കു തുല്യമായി പിരീഡുകള്‍ കണക്കാക്കാക്കി യു.പി സ്‌കൂളുകളിലും എട്ട്,ഒമ്പത്,10 ക്ലാസുകളിലെ ടൈം ടേബിള്‍ പ്രകാരം പിരീഡുകള്‍ കണക്കാക്കി ഹൈസ്‌കൂളുകളിലും തസ്തിക സൃഷ്ടിക്കണമെന്നും തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കണമെന്നും പ്രീഡിഗ്രി വേര്‍പ്പെടുത്തിയതോടെ ഹയര്‍ സെക്കന്റി വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായ കായിക വിദ്യഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി എച്ച്.എസ്.എസില്‍ തസ്തിക അനുവദിക്കണമെന്നുമാണ് കായികാധ്യാപകര്‍ ആവശ്യപ്പെടുന്നത്. മികച്ച നേട്ടം കൈവരിക്കുന്ന കായിക താരങ്ങളെ അര്‍ഹിക്കുന്ന പരിഗണനയും പ്രോത്സാഹനവും നല്‍കുന്ന സര്‍ക്കാര്‍ ഈ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ചെടുത്ത കായികാധ്യാപകരെ അവഗണിക്കുകയാണ്. ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്ന കായികാധ്യാപകര്‍ക്ക് പ്രൈമറി ശമ്പളം മാത്രമാണ് നല്‍കുന്നത്.

കൂടാതെ യു.പിയില്‍ യില്‍ ഏതെങ്കിലും ഒരു സ്‌പെഷ്യലിസ്റ്റ് അധ്യാപക തസ്തിക മാത്രമേ അനുവദിക്കുന്നുള്ളൂ വിദ്യഭ്യാസ അവകാശ നിയമത്തില്‍ കലാകായിക പ്രവൃത്തി പരിചയ വിഷയങ്ങള്‍ കുട്ടിയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് മറികടക്കാന്‍ എസ്.എസ്.എയിലൂടെ അധ്യാപകരെ താല്‍ക്കാലികമായി നിയമിച്ച് ഒരധ്യാപകനെ നാല് സ്‌കൂളില്‍ ജോലി ചെയ്യിച്ചു കൊണ്ട് കേന്ദ്രഫണ്ട് ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രമോഷന്‍ സാധ്യതകളും മറ്റാനുകൂല്യങ്ങളുമില്ലാത്ത സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുവാനിരുന്ന മേളകള്‍ ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Sharing is caring!