സൗദിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി ജെറ്റ് എയര്‍വേയ്‌സ്‌

സൗദിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി ജെറ്റ് എയര്‍വേയ്‌സ്‌

ദമാം: ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകളുമായി ജെറ്റ് എയര്‍വെയ്‌സ്. സൗദി അറേബ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ ഓഫറുകള്‍ ലഭ്യമാവുക. സൗദിയിലെ നഗരങ്ങളായ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 30 ശതമാനം വരെ ഇളവ് ലഭിക്കും.

ഓഗസ്റ്റ് 7 മുതല്‍ 14 വരെയുള്ള എട്ട് ദിവസത്തേക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 7 മുതല്‍ 2018 മാര്‍ച്ച് 31വരെ ഓഫറിലനുവദിച്ചിരിക്കുന്ന സൗജന്യ നിരക്കില്‍ യാത്ര നടത്താം. ദമാമില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ജെറ്റ് എയര്‍വെയ്‌സിന് സര്‍വീസ് ഉണ്ട്. റിയാദ് ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് മുംബൈ വഴിയാണ് കോഴിക്കോട്, കൊച്ചി എന്നീ നഗരങ്ങളിലേക്ക് സര്‍വീസ്.

Sharing is caring!