ദേശീയപാതയില്‍ വാഹനാപകടം; ഉമ്മയും, മകനും കൊല്ലപ്പെട്ടു

ദേശീയപാതയില്‍ വാഹനാപകടം; ഉമ്മയും, മകനും കൊല്ലപ്പെട്ടു

എടപ്പാള്‍: പാതിരാത്രി ഉണ്ടായ അപകടത്തില്‍ ഞെട്ടിവിറച്ച് നടുവട്ടം സ്വദേശികള്‍. സംസ്ഥാന പാതയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രാത്രി 1 മണിയോടെ രണ്ടു പേരാണ് മരണപ്പെട്ടത്. നരിപ്പറമ്പ് പുതുപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (42), മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒരു മണിയോടെയാണ് കാറും ലോറിയും ദേശീയ പാതയില്‍ മുഖാമുഖം കൂട്ടിയിടിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു കാറിലുണ്ടായിരുന്നവര്‍. പിലാക്കല്‍ പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് അതിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. നാട്ടുകാരും, പോലീസും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Sharing is caring!