സേവനപാതയില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ യൂത്ത് ലീഗ്‌

സേവനപാതയില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ യൂത്ത് ലീഗ്‌

മലപ്പുറം: ആരോഗ്യ രംഗത്ത് പുതിയ സേവന മാതൃക സൃഷ്ടിക്കാന്‍ മുസ് ലിം യൂത്ത് ലീഗ്. ജില്ലയിലുള്ളവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ‘ആരോഗ്യ മലപ്പുറം’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ജീവിതശൈലീ രോഗികളുടെ എണ്ണം കൂടുതല്‍ മലപ്പുറത്തായതാണ് പദ്ധതി നടപ്പാക്കാന്‍ കാരണം.

പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 28ന് വൈകീട്ട് ഏഴിന് നഗരസഭാ ടൗണ്‍ഹാളില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ആരോഗ്യ വിദ്ഗ്ദര്‍, സന്നദ്ധ സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി മഞ്ചേരി സി.എച്ച് സെന്ററുമായി സഹകരിച്ച് കിഡ്‌നി കെയര്‍, അര്‍ബുദ പ്രതിരോധം, ജീവിതശൈലി രോഗ ബോധവത്കരണം, പകര്‍ച്ചനി ബോധവത്കരണം, വാക് ടു ഹെല്‍ത്ത്, ഫുട്‌ബോള്‍ വിചാരം, ഡോക്യുമെന്ററി പ്രദര്‍ശനം, ചികിത്സാ ചൂഷണത്തിനെതിരായ ജാഗ്ത എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രധാന പരിപാടികള്‍.

ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരായ ബോധവത്കരണവും ആരോഗ്യസംരക്ഷണത്തിനായി വ്യായാമ പരിശീലനവും പദ്ധതിയുടെ ഭാഗമായി നടത്തും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പദ്ധതിയുടെ ഭാഗമാവും

Sharing is caring!