മലബാറിനോടുള്ള അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം

മലബാറിനോടുള്ള അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം

മലപ്പുറം: മലബാറിലെ വിദ്യാര്‍ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഓപണ്‍സ്‌കൂള്‍ മേഖലാ കേന്ദ്രം യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. റഗുലര്‍ അഡ്മിഷന്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഓപണ്‍സ്‌കൂള്‍ കോഴ്‌സിന് അപേക്ഷ സ്വീകരിക്കാനുള്ള തീയതി അവസാനിപ്പിക്കാനും മേഖലാ കേന്ദ്രം മാറ്റാനുമുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

ഡി.സി.സി സെക്രട്ടറി അഡ്വ. ബീനാ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. പി.കെ നൗഫല്‍ ബാബു, പി. നിധീഷ്, രാജന്‍ വളരാട്, ലത്തീഫ് കൂട്ടാലുങഅങല്‍, അനീസ് കളത്തിങ്ങല്‍, അജ്മല്‍ വെളിയോട്, അസീസ് വേങ്ങര, ഹുസൈന്‍കുട്ടി കണ്ണമംഗലം, ലത്തീഫ് ഓമാനൂര്‍, ഷഫീഖ് മാണൂര്‍, സനീഷ് മതിലഞ്ചേരി, ബാവ പാറടി, റാഫി ചോലയില്‍, നൗഷാദ് ഉന്നംതല, ബഷീര്‍ ചെറുകുളം, ഷരീഫ് മുല്ലക്കാട്, സമീര്‍ കുഞ്ഞു പാണ്ടിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!