കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനം ഓഗസ്റ്റ് 13ന് ആരംഭിക്കും

കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനം ഓഗസ്റ്റ് 13ന് ആരംഭിക്കും

മലപ്പുറം: ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന ഹാജിമാരുടെ യാത്രാ സമയ വിവരപട്ടിക കേന്ദ്ര ഹജ് കമ്മിറ്റി പുറത്തിറക്കി. ആദ്യത്തെ പത്ത് വിമാനങ്ങളിലായി ഓഗസ്റ്റ് 13, 14, 15, 16 തിയതികളായി പുറപ്പെടുന്ന തീര്‍ഥാടകരുടെ ലിസ്റ്റ് ആണ് കേന്ദ്ര ഹജ് കമ്മിറ്റി പുറത്തിറക്കിയത്. ബാക്കിയുള്ളവരുടെ യാത്രാ വിവരങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റായ www.hajcommittee.gov.in, www.keralahajcommittee.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

ഹാജിമാര്‍ അവരുടെ യാത്രാ തിയതിയുടെ തലേന്ന് ഉച്ചയ്ക്ക് 2 മണിക്കും 5 മണിക്കും ഇടയില്‍ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ വിമാനത്തിലും യാത്രയാകുന്ന ഹാജിമാരെ അനുഗമിക്കുന്ന ഹജജ് വളണ്ടിയര്‍മാര്‍ ഹാജിമാരെ യാത്രാ സംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി ഫോണില്‍ അറിയിക്കുന്നതാണ്.

Sharing is caring!