മികച്ച വിദ്യാര്‍ഥിനി നേതാവിനുള്ള പുരസ്കാരം ഫാത്തിമ തഹ്ലിയ ഏറ്റുവാങ്ങി

മലപ്പുറം: ആപ്കാ ടൈംസിന്റെ പുരസ്കാരം എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റും, എം എസ് എഫ് ഹരിതയുടെ സംസ്ഥാന അധ്യക്ഷ ഫാത്തിമ തഹ്ലിയ ഏറ്റുവാങ്ങി. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ശബ്നം ഹാശ്മിയാണ് അവാര്‍ഡ് കൈമാറിയത്. ഇന്ത്യയിലെ മികച്ച പത്ത് വിദ്യാര്‍ഥിനി നേതാക്കള്‍ക്കുള്ള ആപ് കാ ടൈംസിന്റെ അവാര്‍ഡിനാണ് ഫാത്തിമ അര്‍ഹയായത്.
രാജ്യത്തെ വിവിധ വിദ്യാര്‍ഥിനി നേതാക്കളില്‍ ഒന്നാം സ്ഥാനത്താണ് ആപ് കാ ടൈംസ് നടത്തിയ തിരഞ്ഞെടുപ്പില്‍ ഫാത്തിമ തെഹ്ലിയ എത്തിയത്. സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ എം എസ് എഫിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഫാത്തിമ തെഹ്ലിയ.
ഇന്ത്യയിലെ കോളേജുകളിലേയും, സര്‍വകലാശാലകളിലേയും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ന്യൂസ് പോര്‍ട്ടലാണ് ആപ് കാ ടൈംസ്. യുവതീ-യുവാക്കളുടേയും, സാമൂഹ്യ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന വാര്‍ത്തകളാണ് പോര്‍ട്ടലില്‍ കൂടുതലായി വരുന്നത്.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]