പിണറായി വിജയന്റെ പരസ്യത്തെ പൊളിച്ചടുക്കി മാധ്യമ പ്രവര്‍ത്തകന്‍

പിണറായി വിജയന്റെ പരസ്യത്തെ പൊളിച്ചടുക്കി മാധ്യമ പ്രവര്‍ത്തകന്‍

മലപ്പുറം: ദേശീയ മാധ്യമങ്ങളില്‍ ആദ്യ പേജില്‍ തന്നെ പരസ്യം നല്‍കി ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയയനെ പൊളിച്ചടുക്കി മലപ്പുറം അരീക്കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍. മലയാള മനോരമയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജാവേദ് പര്‍വേശാണ് മിക്കവരും പ്രകീര്‍ത്തിച്ച പരസ്യത്തിലെ പൊള്ളത്തരം പൊളിച്ചു കാണിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന രീതിയിലാണ് ഡല്‍ഹിയില്‍ ഇന്നിറങ്ങിയ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയത്. മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ വികസനവും, സമാധാന അന്തരീക്ഷവും താരതമ്യപ്പെടുത്തിയായിരുന്നു പരസ്യം. കേരളത്തില്‍ സി പി എം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ കേരള സന്ദര്‍ശനത്തിന് മറുപടിയെന്നോണമാണ് ഈ പരസ്യത്തെ പലരും വിലയിരുത്തിയത്. പക്ഷേ പരസ്യത്തിലെ പൊള്ളത്തരം ജാവേദ് പര്‍വേശ് തുറന്നു കാട്ടുകയായിരുന്നു.

കേരളത്തെ സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരു പറഞ്ഞാണ് അല്ലാതെ വികസനത്തിലെ പോരായ്മകള്‍ പറഞ്ഞല്ലെന്ന് ജാവേദ് പറയുന്നു. കേരളത്തിലെ ക്രമസമാധാന നില മറ്റേത് സംസ്ഥാനത്തിനേക്കാളും മികച്ചതാണെന്ന് പറയുന്ന പരസ്യം ബോധപൂര്‍വ്വം ഇവിടത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മറച്ചുവെക്കുന്നു. കേരളത്തിന്റെ വികസനം യു പിയുമായോ, ബംഗാളുമായോ അല്ല തുലനം ചെയ്യേണ്ടതെന്നും അത് കേരളത്തിന്റെ തന്നെ കഴിഞ്ഞ കാലങ്ങളുമായോ, വികസിത രാജ്യങ്ങളുമായോ വേണമെന്നും ജാവേദ് പറയുന്നു.

കേരള ദേശീയതയില്‍ അഭിരമിച്ച് മറ്റു സംസ്ഥാനങ്ങളെ വെല്ലുവിളിക്കുന്നത് എളുപ്പമാണ്. പ്രത്യേകിച്ചും പരസ്യം നല്‍കി. പരസ്യം കൊണ്ട് മറുപടി പറയുന്നതിന് അതിരുണ്ട്. എല്ലാ ദിവസവും പരസ്യം ചെയ്യാനുള്ള വക ഏതായാലും കേരള ബജറ്റില്‍ ഇല്ല എന്നുറപ്പാണ്.

ഞാന്‍ സംഘപരിവാറിനെ എതിര്‍ക്കുന്നു. കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഭേദമാണെന്ന് പറഞ്ഞാണ് ജാവേദ് പര്‍വേശ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Sharing is caring!