കുഞ്ഞാലിക്കുട്ടിയും വഹാബും വോട്ട് ചെയ്യാതിരുന്നത് ബി.ജെ.പിയെ പ്രീതിപ്പെടുത്താനെന്ന്

മലപ്പുറം: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ എം.പി.മാരായ കുഞ്ഞാലിക്കുട്ടിയും പി.വി.അബ്ദുല്‍ വഹാബും വോട്ട് ചെയ്യാതിരുന്നത് ബി.ജെ.പി യെ പ്രീണിപ്പിച്ച് അമിത് ഷായുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമാണെന്ന് എന്‍ സി.പി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മറ്റി ആരോപിച്ചു.
മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചതാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി എന്നിരിക്കെ ,അവസാന നിമിഷത്തില്‍ 10 മിനുട്ട് വൈകിയെന്ന് പറയുന്നത് വിശ്വസനീയമല്ലെന്ന്, ജില്ലാ പ്രസിഡണ്ട് അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു
ബി.ജെ.പിയെ എതിര്‍ക്കുവാന്‍ മുസ്ലിം ലീഗിന് ചില പരിമിതികള്‍ ഉണ്ടെന്ന മുന്‍ നിലപാടിനെ സാധൂകരിക്കുന്നതാണ് ഈ വിട്ടു നില്‍ക്കലെന്ന് കമ്മറ്റി വിലയിരുത്തി.
ജില്ലാ പ്രസിഡണ്ട് അബുലൈസ് തേഞ്ഞിപ്പലം അദ്ധ്യക്ഷനായി. പി.പി.എം. ബഷീര്‍, ഇ.പി. അഷറഫലി മാസ്റ്റര്‍, എന്‍.എം.കരീം, മെഹറലി വെട്ടം, മലയില്‍ പ്രഭാകരന്‍ ,പി.അഷറഫ് കുറ്റിപ്പുറം ,മജീദ് അരിയല്ലൂര്‍, കെ.പി.മുഹമ്മദ് കുട്ടി പാണമ്പ്ര, പ്രസംഗിച്ചു.
RECENT NEWS

മലപ്പുറം അരിയല്ലൂരില് തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില് കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില് കൃഷ്ണദാസിന്റെ മകന് ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന് ലാല്ജിത്ത് , [...]