മലപ്പുറത്തെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിനായി ജൈവ കൃഷി തുടങ്ങി

പെരിന്തല്‍മണ്ണ: ഫെബ്രുവരിയില്‍ മലപ്പുറത്തു നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിനുള്ള ജൈവ അരി ഉല്‍പ്പാദനത്തിന് മുതുകുറിശ്ശിയില്‍ തുടക്കം.
എം.എം അഷ്ടമൂര്‍ത്തി സൗജന്യമായി നല്കിയ രണ്ടേക്കറോളം വയലില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നേരിട്ടെത്തിയാണു കൃഷിക്കായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാത്തിയ പാടത്ത് ട്രാക്ടര്‍ ഇറക്കിയാണ് മന്ത്രി കൃഷിയുടെ ഭാഗമായത്.
കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വേര് കൃഷിഭൂമിയിലാമെന്നും മണ്ണിനോട് കൂറു പുലര്‍ത്തുന്നവരാണ് എവിടേയും കമ്മ്യുണിസ്റ്റ് കാരെന്നും മന്ത്രി ദ്ഘാടനത്തോടനുബന്ധിച്ചുചേര്ന്ന യോഗത്തില്‍ പറഞ്ഞു. സമ്മേളനങ്ങള്‍ക്കുവേണ്ടി മാത്രമല്ല കൃഷി.മുഴുവന്‍ പാര്‍ട്ടി അണികളും സ്വന്തമായി ഭക്ഷ്യോല്‍പ്പാദനം നടത്തണം. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അത് മാതൃകയാകണം. സുനില്‍കുമാര്‍ പറഞ്ഞു.മുതുകര്ശ്ശി ലോക്കല്കമ്മറ്റിയുടേയും കിസാന്‍സഭ ജില്ലാ കൗണ്‍സിലിന്റേയും സംയുക്ത സംരഭമായാണ് ഭക്ഷ്യധാന്യകൃഷി നടത്തുക.
പട്ടാമ്പി എം.എല്‍.എ: സി. മൊഹ്സിന്‍ സി.പി.ഐ, ജില്ലാ സെക്രട്ടറി പി.പി സുനീര്‍, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് എം.എ അജയ്കുമാര്‍, വി.വി.ആര് പിള്ള, മുക്കം ചന്ദ്രന് പങ്കെടുത്തു. ലോക്കല്‍ സെക്രട്ടറി സെക്രട്ടറി എം.ആര് മനോജ് സ്വാഗതവും എ.പി വാസുദേവന്‍ നന്ദിയും പറഞ്ഞു.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]