കാരാട്ട് മുഹമ്മദ് ഹാജി സേവന പുരസ്കാരം ഇ ടിക്ക്
മലപ്പുറം: കാരാട്ട് മുഹമ്മദ് ഹാജി സേവന പുരസ്കാരം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന്. അതുല്യമായ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ദേശീയ-സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടുന്ന നേതാക്കള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് പ്രശോഭിച്ച കാരാട്ട് മുഹമ്മദ് ഹാജിയുടെ പേരിലുള്ള ട്രസ്റ്റാണ് പുരസ്കാരം നല്‍കുന്നത്.
25,000 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏറെ രോഗികള്‍ക്ക് ആശ്വാസമായ സി എച്ച് സെന്ററിന്റെ മുന്‍നിരയിലെ പ്രവര്‍ത്തനവും, ദേശീയ തലത്തില്‍ മുസഫര്‍ നഗറിലെ അശരണരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ബൈത്തുറഹ്മ വീടുകളൊരുക്കാന്‍ മുന്നിട്ടിറങ്ങിയതുമാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലപ്പുറത്ത് ചേരുന്ന കാരാട്ട് മുഹമ്മദ് ഹാജി അനുസ്മരണ സമ്മേളനത്തില്‍ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ ഖാദര്‍ മൊയ്തീന് പുരസ്കാരം കൈമാറും.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]