ചിലിയെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ U-17 ഫുട്‌ബോള്‍ ടീം

മലപ്പുറം: അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്ന സമനില. ഫുട്‌ബോള്‍ ലോകത്തെ വന്‍ശക്തിയായ ചിലിയുടെ അണ്ടര്‍ 17 ടീമിനെ ഇന്ത്യന്‍ ടീം സമനിലയില്‍ തളച്ചു. നാലു രാഷ്ട്ര ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ നേട്ടം.
കളിയുടെ 40ാം മിനുറ്റില്‍ ചിലിയാണ് മല്‍സരത്തിലെ ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ കളിയുടെ 82ാം മിനുറ്റ് വരെ ലീഡ് നിലനിര്‍ത്തിയ ചിലി വിജയിക്കുമെന്ന് കരുതിയതാണ്. പക്ഷേ നൈമോറിലൂടെ സമനില ഗോള്‍ നേടി ഇന്ത്യ തിരിച്ചു വന്നു.
ഇന്ത്യന്‍ താരം അനികേത് 85ാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് മല്‍സരത്തില്‍ നിന്നും പുറത്തായി. പത്തു പേരുമായി ചുരുങ്ങിയ ഇന്ത്യ അവസാന നിമിഷം വരെയും വിജയത്തിനായി പൊരുതിയെങ്കിലും സമനിലയുമായി കളി അവസാനിപ്പിക്കേണ്ടി വന്നു.
RECENT NEWS

ഓണ്ലൈന് ക്ലാസിന്റെ മറവില് വിദ്യാര്ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്
ഓണ്ലൈന് ക്ലാസിന്റെ മറവില് വിദ്യാര്ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്