സൗദി-കൊച്ചി വിമാനം ലാന്‍ഡ് ചെയ്തത് ചെന്നൈയില്‍; യാത്രക്കാര്‍ ദുരിതത്തില്‍

സൗദി-കൊച്ചി വിമാനം ലാന്‍ഡ് ചെയ്തത് ചെന്നൈയില്‍; യാത്രക്കാര്‍ ദുരിതത്തില്‍

ചെന്നൈ: മോശം കാലാവസ്ഥ മൂലം കൊച്ചിയില്‍ ഇറക്കാനാകാതെ ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ട സൗദി വിമാനത്തിലെ യാത്രക്കാര്‍ ദുരിതത്തില്‍. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ മണിക്കൂറുകളായി ചെന്നൈയില്‍ കുടുങ്ങി കിടക്കുകയാണ്. സൗദി എയര്‍ലൈന്‍സിന്റെ എസ് വി 892 വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിയത്.

ഏകദേശം 11 മണിക്കൂറോളമായി യാത്രക്കാര്‍ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. രാവിലെ 11 മണിക്ക് കൊച്ചിയില്‍ എത്തിച്ചേരേണ്ടിയിരുന്ന വിമാനമാണ് ചെന്നൈയിലേക്ക് തിരിച്ചു വിട്ടത്. അവശ്യ സൗകര്യങ്ങള്‍ പോലും യാത്രക്കാര്‍ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

Sharing is caring!