മലപ്പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ

മലപ്പുറം: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബി.ജെ.പി നടത്തിയ അക്രമത്തിലും മെഡിക്കല്‍ കോളേജുകള്‍ക്കായി കോഴ വാങ്ങിയ ബി.ജെ.പി നേതാക്കളുടെ പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വോഷണം ആവശ്യപ്പെട്ടും മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കോട്ടപ്പടിയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മ്മാന്‍ പെരുമ്പള്ളി സൈദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഉപ്പൂടന്‍ ഷൗകത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.എ.മജീദ്,കെ.എം.ഗിരിജ, എം.മമ്മു, സമീര്‍ മുണ്ടുപറമ്പ്, പി.കെ.ജലീല്‍, അഡ്വ.സി.എച്ച്.ഷമീം, ടി.എച്.വേലായുധന്, ബാബു കാവുങ്ങല്‍, പരി നാസര്‍, ഹര്‍ഷദ് സി.ടി, ടി.കെ.മജീദ്, എ.ടി.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]