വളാഞ്ചേരി മര്‍ക്കസ് സനദ് ദാന സമ്മേളനത്തിന് പരിസമാപ്തിയായി
വളാഞ്ചേരി: ‘വൈജ്ഞാനിക വിപ്ലവത്തിന്റെ മുപ്പതാണ്ട് ‘ എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന വളാഞ്ചേരി മര്‍ക്കസ് 30ാം വാര്‍ഷിക സനദ് ദാന മെഗാ സമ്മേളനം സമാപിച്ചു. സമ്മേളനത്തില്‍ ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനം യു എ ഇ പ്രസിഡന്റിന്റെ മതകാര്യോപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹ്മാന് അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് അനുഗ്രഹ ഭാഷണവും പത്മശ്രീ ഡോ. എംഎ യൂസുഫലി മുഖ്യഭാഷണവും നിര്‍വ്വഹിച്ചു. മര്‍ക്കസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി സ്വാഗതവും മര്‍ക്കസ് യു എ ഇ കമ്മറ്റി സെക്രട്ടറി കെവി ഹംസ മൗലവി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മര്‍ക്കസില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയായ എം കെ അബ്ദുല്‍ ഖാദിര്‍ ഹാജി ഓഡിറ്റോറിയം, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പിജി ബ്ലോക്ക്, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്, മര്‍ക്കസ് കോംപ്ലക്സ് കോഴിക്കോട്, മസ്ജിദ് നവീകരണം, ന്യൂ മെസ്സ് ബ്ലോക്ക് എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനും വഫിയ്യ ഡേ കോളേജ് ശിലാസ്ഥാപനവും നടന്നു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെടി ജലീല്‍, പികെ കുഞ്ഞാലിക്കുട്ടി എം പി, മുഹമ്മദ് ബദ്ര് ഫാരിസ് അല്‍ ഹിലാലി, ഡോ. സിദ്ധീഖ് അഹ്മദ് ഐ ടി എല്‍ ഗ്രൂപ്പ്, ഉമര്‍ ഹാജി ടി എം ടി ഗ്രൂപ്പ് സംബന്ധിച്ചു.
ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപ്പാഠമാക്കിയ 47 വിദ്യാര്‍ത്ഥികള്‍ക്ക് സയ്യിദ് അലി അല്‍ ഹാഷിമി ഹാഫിസ് പട്ടം സമ്മാനിച്ചു. തുടര്‍ന്ന് നടന്ന വാഫി സനദ്ദാന സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. പഠനം പൂര്‍ത്തിയാക്കിയ 288 വാഫി പണ്ഡിതര്‍ സനദ് സ്വീകരിച്ചു. മര്‍ക്കസ് വാഫി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സനദ്ദാന ഭാഷണം നടത്തി. റാങ്ക് ജേതാക്കള്‍ക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം കൈമാറി.ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. എംപി അബ്ദുസ്സമദ് സമദാനി ആദര ഭാഷണം നടത്തി.റഹ്മതുല്ല ഖാസിമി മൂത്തേടം സംസാരിച്ചു. സമാപന പ്രാര്‍ത്ഥനക്ക് അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര് നേതൃത്വം നല്കി.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]