മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന: സെന്‍കുമാറിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്നതിന്റെ പേരില്‍ നിയമ നടപടി നേരിടുന്ന മുന്‍ ഡി ജി പി ടി പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി സെന്‍കുമാറിന് നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയ ഉടനെ പോലീസ് വിട്ടയച്ചത്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് പരാമര്‍ശങ്ങള്‍ നടത്തിയത്. ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന പരാമര്‍ശമാണ് സെന്‍കുമാറിനെതിരെ നിയമനടപടി. നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്ലിം വിഭാഗക്കാരാണെന്ന പരാമര്‍ശവും വിവാദമായി.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]