പി കെ ബഷീര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ചാലിയാറില്‍ മല്‍സ്യകൃഷി

പി കെ ബഷീര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ചാലിയാറില്‍ മല്‍സ്യകൃഷി

എടവണ്ണ: പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചാലിയാര്‍ പുഴയില്‍ മൂന്ന് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യവകുപ്പ് നടപ്പാക്കുന്ന ‘പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞ് നിക്ഷേപം’ പദ്ധതിയുടെ ഭാഗമായാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പരിപാടിയുടെ ഉദ്ഘാടനം എടവണ്ണ സീതിഹാജി പാലത്തിന് സമീപം പി.കെ ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു.

പ്രകൃതി സംരക്ഷണത്തില്‍ മനുഷ്യന്‍ പിന്നാക്കം പോയതാണ് മത്സ്യസമ്പത്ത് കുറയാന്‍ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലമ്പുഴ ഹാച്ചറിയില്‍ വിരിയിച്ചെടുത്ത പ്രതിരോധ ശേഷി കൂടിയ ഇനം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് എടവണ്ണയില്‍ നിക്ഷേപിച്ചത്. കേരളത്തിന്റെ മത്സ്യസമ്പത്ത് തിരിച്ച് കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.

എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ഇ.എ കരീം, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ശ്രീധരന്‍ നായര്‍, എടവണ്ണ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം.കെ ഹഫ്‌സത്ത്, സുനീറ സമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗം പി.പി അബ്ദുറഹ് മാന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. കെ.പി അബ്ദുറഹ് മാന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!