കോഡൂര് പഞ്ചായത്തില് മുലയൂട്ടല് വാരാഘോഷം

കോഡൂര്: ലോക മുലയൂട്ടല് വാരാഘോഷത്തിന്റെ ഭാഗമായി കോഡൂര് ഗ്രാമപ്പഞ്ചായത്തിലെ അങ്കണവാടികള് കേന്ദ്രീകരിച്ച് വിവിധ പരിപാടികള് സംഘടിപ്പിച്ചു. വിവിധ അങ്കണവാടികള് സംയുക്തായി താണിക്കലില് സന്ദേശ പ്രചരണ റാലിയും ബോധവത്കരണവും കൗമാരപ്രായക്കാര്ക്കായി എക്സിബിഷനും ശിശുക്കള്ക്കായി ബേബിഷോയും നടത്തി.
ചടങ്ങുകള് താണിക്കല് വാര്ഡംഗം റീജ കുറുപ്പത്ത് ഉദ്ഘാടനം ചെയ്തു. ചെമ്മങ്കടവ് വാര്ഡംഗം കെ. ഹാരിഫ റഹിമാന് അധ്യക്ഷത വഹിച്ചു. ജെ.പി.എച്ച്.എന്. സാഹിന ക്ലാസ്സെടുത്തു.
വാരാഘോഷ പരിപാടികള്ക്ക് അങ്കണവാടി വര്ക്കര്മാരായ വി.ടി. ഇന്ദിര, എന്.വി. ശശികല, കെ. ലിസ, കെ. മഹ് മൂദത്ത്, ടി. മീനാക്ഷി, അജിത, എ. ജുമൈലത്ത്, സീനത്ത്, വി. ധന്യ, കെ. ജസീനമോള്, കെ. കേവല്ലി, ചന്ദ്രിക തുടങ്ങിയവര് നേതൃത്വം നല്കി.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]