ഊരകത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്നുപേര്‍ക്ക് പരുക്ക്്

ഊരകത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്നുപേര്‍ക്ക് പരുക്ക്്

വേങ്ങര: ഊരകത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്നുപേര്‍ക്ക് പരുക്ക്്. ഊരകം കാരാത്തോട് മൃഗാശുപത്രിക്കു സമീപമാണു അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ ഒതുക്കുങ്ങല്‍ ഉമ്മത്തുര്‍ തറയില്‍ സുഹൈല്‍, ബസ് യാത്രികരായ ചാലില്‍ അബ്ദുള്‍ റഹൂഫ്, 8 ചാലില്‍ അഹ്‌റാറാഫ്. 19. എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരപ്പനങ്ങാടിയില്‍ നിന്നും മലപ്പുറത്തേക്കു പോകുകയായിരുന്ന ലീഡര്‍ ബസും, ഒതുക്കുങ്ങലില്‍ നിന്ന് കൂരിയാട് പോകുകയായിരുന്ന റിട്‌സ് കാറും കാലത്ത് ഒമ്പതോടെ കാരാത്തോട്ടില്‍ വെച്ചാണ് കൂട്ടി യിടിച്ചത്.ഇ ടി യില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. പരുക്കേറ്റമൂന്നു പേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ‘

Sharing is caring!