ഒന്നര കിലോ കഞ്ചാവുമായി അരീക്കോട്ടുകാരന്‍ മഞ്ചേരിയില്‍ പിടിയില്‍
തമിഴ്നാട്ടിലെ കമ്പം, തേനി, പഴനി എന്നിവിടങ്ങളില്‍ നിന്ന് കാലിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവെത്തിക്കുന്ന യുവാവ് മഞ്ചേരിയില്‍ പിടിയില്‍. ഒന്നര കിലോ കഞ്ചാവുമായി അരീക്കോട് പൂവ്വത്തിക്കല്‍ പൂളക്കച്ചാലില്‍ അസീസ് എന്ന അറബി അസീസ് (34)നെയാണ് മഞ്ചേരി എസ് ഐ റിയാസ് ചാക്കീരിയുടെ സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ദിവസം അരീക്കോട് തെരട്ടമ്മല്‍ വെച്ച് 1.25 കിലോ കഞ്ചാവ് സഹിതം അറസ്റ്റിലായ സമജിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൊത്തക്കച്ചവടക്കാരനായ അസീസിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജില്ലയില്‍ മലപ്പുറം, കോട്ടക്കല്‍, അരീക്കോട്, കൊണ്ടോട്ടി, മഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി, നിലമ്പൂര്‍ എന്നീ സ്റ്റേഷനുകളിലും തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലുമായി ഇരുപതോളം വഞ്ചനാ കേസുകളിലും തട്ടിപ്പു കേസുകളിലും പൊലീസിനെ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആറുമാസം മുമ്പ് മൂന്ന് കിലോ കഞ്ചാവു സഹിതം എക്സൈസ് വകുപ്പ് അസീസിനെ പിടികൂടിയിരുന്നു. മൂന്നു മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. തമിഴ്നാട്ടിലെ കമ്പം, തേനി, പഴനി എന്നിവിടങ്ങളില്‍ നിന്ന് കാലിക്കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എസ് ഐയുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ് ഐ അബ്ദുറഹ്മാന്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി സഞ്ജീവ്, സലീം, സജയന് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]