രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അവസരം നഷ്ടമായത് ഗൂഡാലോചന മൂലമെന്ന് ലീഗ് എംപിമാര്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അവസരം നഷ്ടമായത് ഗൂഡാലോചന മൂലമെന്ന് ലീഗ് എംപിമാര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാതെ പോയത് എയര്‍ ഇന്ത്യയുടെ ഗൂഡാലോചന കാരണമെന്ന് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍ വഹാബും. തങ്ങള്‍ യാത്ര ചെയ്ത വിമാനം മനപ്പൂര്‍വം വൈകിച്ചതാണെന്ന് ഇരുവരും ആരോപിച്ചു. വോട്ട് ചയ്യാനുള്ള അവസരം നഷ്ടമാക്കിയത് എയര്‍ ഇന്ത്യയുടെ അലംഭാവമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എയര്‍ ഇന്ത്യയുടെ അലംഭാവം പ്രധാനമന്ത്രിയുടെയും സ്പീകറുടെയും ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയും വഹാബും സഞ്ചരിച്ച വിമാനം അഞ്ച് മണിക്കൂറാണ് വൈകിയത്. രാവിലെ പത്തിന് മുംബൈ വഴി ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു യാത്ര. സാങ്കേതിക തകരാറിന്റെ പേരില്‍ മുംബൈയില്‍ നിന്നും ഏറെ വൈകിയാണ് വിമാനം പറന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന അധികൃതരുടെ വാക്ക് കേട്ട ഇരുവരും പുറത്തിറിങ്ങിയില്ല. ഉച്ചയ്ക്ക് മുമ്പ് ഡല്‍ഹിയില്‍ എത്തേണ്ട വിമാനം എത്തിയത് വൈകീട്ടോടെ. ഇരുവരും വോട്ടെടുപ്പ് നടക്കുന്ന പാര്‍ലമെന്റ് ഹാളിലെ 62ാം നമ്പര്‍ മുറിയില്‍ എത്തിയെങ്കിലും വോട്ടെടുപ്പ് സമയം കഴിഞ്ഞ് പത്ത് മിനിറ്റായിരുന്നു.

 

Sharing is caring!