താനൂരില്‍ യൂത്ത്‌ലീഗുകാരനെ സി.പി.എം. പ്രവര്‍ത്തകര്‍ ഇരുമ്പ് വടികൊണ്ടു തലക്കടിച്ചു

താനൂരില്‍ യൂത്ത്‌ലീഗുകാരനെ  സി.പി.എം. പ്രവര്‍ത്തകര്‍ ഇരുമ്പ് വടികൊണ്ടു തലക്കടിച്ചു

താനൂര്‍: ആല്‍ ബസാറിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കോയാമാടത്ത് നൗഫലിനെ (26) സി.പി.എം. പ്രവര്‍ത്തകര്‍ തലക്കടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി. വ്യാഴാഴ്ച്ച രാത്രി 9.15 ഓടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന നൗഫലിനെ സി.പി.എം. പ്രവര്‍ത്തകരായ ഒരു സംഘം അക്രമിക്കുകയായിരുന്നുവെന്നാണു പരാതി. തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഇദ്ദേഹം തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. സി.പി.എം. പ്രവര്‍ത്തകരായ പി.പി. ശബീബ്, കെ.പി. ഉദയിഫ്, പി.പി. ആബിദ് എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് നൗഫല്‍ പറഞ്ഞു. സ്പ്രിംഗ് രൂപത്തിലുള്ള ഇരുമ്പ് വടി ഉപയോഗിച്ചാണ് അക്രമിച്ചതെന്നും നൗഫല്‍ പറഞ്ഞു.

 

Sharing is caring!