ഒറ്റത്തറ സ്വദേശി കുഴപ്പണവുമായി പെരിന്തല്‍മണ്ണയില്‍ പിടിയില്‍
പെരിന്തല്‍മണ്ണ: 26.50 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി കോഡൂര്‍ ഒറ്റത്തറ സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ വച്ചാണ് മലപ്പുറം, കോഡൂര്‍ ഒറ്റത്തറ പാട്ടുപാറകുളമ്പ് സ്വദേശി സ്രാമ്പിക്കല്‍ വീട്ടില്‍ മുസ്തഫയെ (42) പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളുമായാണ് ഇയാള്‍ പിടിയിലായത്. രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല.ചോദ്യംചെയ്യലില്‍ പണം വേങ്ങര ഭാഗത്തേക്ക് കൊണ്ടുപോകുകയാണെന്ന് സമ്മതിച്ചു. തുക കുഴല്‍പ്പണമിടപാടുമായി ബന്ധപ്പെട്ടതാണെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ പറഞ്ഞു.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.