ഇന്ഷാ അള്ളാ; ദൈവ നാമത്തില്‍ തന്റെ മനസ് തുറന്ന് അനസ് എടത്തൊടിക
കൊണ്ടോട്ടി: തന്റെ ഫുട്ബോള്‍ കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ കളിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് അനസ് എടത്തൊടിക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇക്കൊല്ലത്തെ ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സ് അനസിനെ സ്വന്തമാക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ടാറ്റ ജാംഷെഡ്പൂര്‍ എഫ് സി ഈ പ്രതിരോധനിര താരത്തിനെ സ്വന്തമാക്കുകയായിരുന്നു.
ഒരു ഇന്ത്യന്‍ താരത്തിന് ഐ എസ് എല്ലില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് അനസിനെ ജാംഷെഡ്പൂര്‍ എഫ് സി സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധനിര താരമായ അനസ് കൊണ്ടോട്ടി സ്വദേശിയാണ്.
നാട്ടിലെ ടീമായ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുക എന്നത് തന്റെ ആഗ്രഹമാണെന്ന് അനസ് പറയുന്നു. എന്നെ വിശ്വസിക്കൂ, കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് കേരള ടീമിനു വേണ്ടി കളിക്കുവാന്‍ ആത്മാര്‍ഥമായി ഞാന്‍ പരിശ്രമിക്കും എന്നും അനസ് ഉറപ്പ് പറയുന്നു. മഞ്ഞപ്പടയുടെ മുന്നില്‍ കളിക്കുന്നതിനും തനിക്ക് സ്പെഷല്‍ ആണെന്ന് അനസ് അറിയിക്കുന്നുണ്ട്.
RECENT NEWS
നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്