ശോഭാസുരേന്ദ്രനെ പൊളിച്ചടുക്കി നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശോഭാസുരേന്ദ്രനെ പൊളിച്ചടുക്കി നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: വരുമാനമുണ്ടാക്കിയതും പുതിയ കാറുവാങ്ങിയതും ഭര്‍ത്താവിന്റെ പരമ്പരാഗത സ്വത്തിലൂടെയും കൃഷിയിലൂടെയുമാണെന്ന ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്റെ വാദങ്ങള്‍ പൊളിച്ചടുക്കി നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശോഭാസുരേന്ദ്രന്റെ വരുമാനത്തെ കുറിച്ചും പുതിയ കാറ് വാങ്ങിയതിനെ കുറിച്ചും വിവാദം ഉയര്‍ന്ന് വന്നിരുന്നു. ഇതിനെതിരെ മറുപടിയുമായി ശോഭാസുരേന്ദ്രന്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കൃഷിയിലൂടെയാണ് സമ്പത്ത് ഉണ്ടായത് എന്നായിരുന്നു  വീഡിയോയില്‍ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് എടപ്പാള്‍ മൂക്കുതല സ്വദേശിയും ശോഭാ സുരേന്ദ്രന്റെ നാട്ടുകാരനുമായ ജനുജനചന്ദ്രന്‍ രംഗത്തെത്തിയത്.

‘ പ്രിയപ്പെട്ട ശോഭ ചേച്ചി.. എന്റെ വീട്ടീന്ന് വെറും മൂന്ന് മിനിറ്റ് നടന്നാ ചേച്ചീടെ വീടെത്തും.. സുരേന്ദ്രന് കൃഷിപ്പണിയും ബിസിനസ്സും ഉള്ള കാര്യം ഇത്രയും കാലം ഒളിച്ചു വച്ചതിന് ഞാന്‍ ചേച്ചിയോടു പിണക്കാണ്.. ആട്ടെ ഇനി നാട്ടില്‍ വരുമ്പൊ ഒന്ന് പറഞ്ഞു തരണേ…. സുരേട്ടന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നതെന്ന്.. ! ഒരു നാട്ടുകാരനായ എനിക്കതറിയില്ല എന്ന് പറഞ്ഞാനാണക്കേടല്ലെ ‘ എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്‌.

ശോഭസുരേന്ദ്രന്റെ ഭര്‍ത്താവ് സുരേന്ദ്രന്റെ പേരില്‍ ആകെ മൂന്നര സെന്റ് മാത്രമാണുള്ളത്. ഭര്‍ത്താവിന്റെ വരുമാനത്തില്‍ നിന്നാണ് കാറ് വാങ്ങിയതെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് കഞ്ചാവ് ബിസിനസാണെന്ന് കരുതിപോകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ശോഭ ചേച്ചി.. എന്റെ വീട്ടീന്ന് വെറും മൂന്ന് മിനിറ്റ് നടന്നാ ചേച്ചീടെ വീടെത്തും.. സുരേന്ദ്രന് കൃഷിപ്പണിയും ബിസിനസ്സും ഉള്ള കാര്യം ഇത്രയും കാലം ഒളിച്ചു വച്ചതിന് ഞാൻ ചേച്ചിയോടു പിണക്കാണ്.. ആട്ടെ ഇനി നാട്ടിൽ വരുമ്പൊ ഒന്ന് പറഞ്ഞു തരണേ…. സുരേട്ടൻ എന്ത് ബിസിനസ്സാണ് ചെയ്യുന്നതെന്ന്.. !!! ഒരു നാട്ടുകാരനായ എനിക്കതറിയില്ല എന്ന് പറഞ്ഞാനാണക്കേടല്ലെ….

കുറച്ചു ദിവസം മുൻപ് കുടിച്ചവശനായി വന്ന സുരേട്ടനുമായി പൊരിഞ്ഞ അടി നടന്നിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞ് ഞാനറിഞ്ഞിരുന്നു.. അന്ന് പോലീസ് വണ്ടി സൈറൺ മുഴക്കി വന്ന് നാട്ടുകാരുടെയൊക്കെ സാന്നിദ്ധ്യത്തിൽ രണ്ടു പേരെയും താക്കീത് ചെയ്ത് വിട്ടത് മറക്കാൻ സമയമായിട്ടില്ലല്ലൊ!. എന്നിട്ടും എന്തിനാ ചേച്ചി ആകെ മൂന്നര സെന്റ് മാത്രം സ്വന്തമായിട്ടുള്ള ആ പാവത്തിനെ ഇങ്ങനെ പറഞ്ഞു നാറ്റിക്കുന്നത്.. ചേച്ചി 25 ലക്ഷത്തിന്റെ ഒരു കാറ് വാങ്ങിയത് സുരേട്ടന്റെ ബിസ്സിനസിൽ നിന്ന് കിട്ടിയ ലാഭം കൊണ്ടാണെന്ന് പറഞ്ഞാൽ സുരേട്ടന് കഞ്ചാവ് ബിസ്സിനസ്സ് ആണോ എന്ന് നാട്ടുകാർ സംശയിച്ചു പോകില്ലെ… ഇത്ര മനോഹരമായി കള്ളം അവതരിപ്പിക്കാൻ ചേച്ചിക്കല്ലാതെ മറ്റൊരു നേതാവിനും കഴിയുമെന്ന് തോന്നുന്നില്ല കെട്ടൊ.. മൂക്കുതലക്കാരല്ലാത്ത ആരും വിശ്വസിച്ചു പോകും.. ചേച്ചി കള്ളനോട്ടിന്റെ വിഹിതം പറ്റിയെന്നൊന്നും ഞാൻ പറയില്ലട്ടൊ.. അത് മ്മടെ മൂക്കോലക്കാർക്ക് നാണക്കേടല്ലെ… ഇനി ഈ വീഡിയൊ കണ്ട് മൂക്കുതലക്കാരുടെ അഭിപ്രായം എന്താണെന്ന് നോക്കാം…

Sharing is caring!