ഓലഷെഡില്‍ താമസിക്കുന്ന സഫിയക്ക് എ.പി.എല്‍ കാര്‍ഡ്

ഓലഷെഡില്‍ താമസിക്കുന്ന സഫിയക്ക് എ.പി.എല്‍ കാര്‍ഡ്

തിരൂരങ്ങാടി: ഓലമേഞ്ഞ ഷീറ്റ് കെട്ടി താമസിക്കുന്ന സഫിയക്ക് കിട്ടിയതു നീല എ.പി.എല്‍ കാര്‍ഡ്. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് വെസ്റ്റിലെ കുറുപ്പനാത്ത് സഫിയക്ക് ഈ പ്രാവശ്യം കിട്ടിയ കാര്‍ഡ് എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡ് . ശരിക്കും മഞ്ഞ ബി.പി.എല്‍ കാര്‍ഡിനു അര്‍ഹതയുള്ള സഫിയ നിത്യാരോഗിയാണ്. എല്ലാ മാസവും ചികിത്സക്കായി നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോകാറുണ്ട്. സഫിയയും ഭര്‍ത്താവ് സിദ്ധിഖും സഫിയയുടെ തറാവ് വീട്ടിലാണു താമസം. ഈ ഷീറ്റിട്ട ഓല ഷെഡിലാണ് ഇരുവരും താമസം. മക്കളില്ലാത്ത സഫിയക്ക് വിട്ടില്‍ കിണറില്ല, വൈദ്യുതിയില്ല . കുളിക്കാനും മറ്റും ബാത്ത് റൂം സൗകര്യം ഇല്ല, മുമ്പ് റേഷന്‍ കാര്‍ഡ് സഫിയയുടെ ഉമ്മ ബിച്ചുവിന്റെ പേരിലായിരുന്നു. അന്നു ബി.പി .എല്‍ കാര്‍ഡായിരുന്നു. കാര്‍ഡില്‍ മാസവരുമാനം ഉണ്ടായിരുന്നത് 250രൂപയാണ്. ബിച്ചു ആറുവര്‍ഷം മുമ്പ് മരണ പെട്ടു. ഇതിനു ശേഷമാണു സഫിയ പുതിയ കാര്‍ഡിന് അപേക്ഷിച്ചത്. ഇതോടെ പുതിയ കാര്‍ഡ് കിട്ടിയപ്പോള്‍ മാസ വരുമാനം കാര്‍ഡില്‍ 400രൂപയും എ.പി എല്‍ നീല കാര്‍ഡാണു ലഭിച്ചത്. സഫിയ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹയാണെന്നതു യാഥാര്‍ഥ്യമാണ്. പഴയ റേഷന്‍ കാര്‍ഡിന്റെയും പുതിയ റേഷന്‍ കാര്‍ഡിന്റെയും നമ്പര്‍ 2055026338 ഇതാണ്. നീല റേഷന്‍ കാര്‍ഡ് കിട്ടിയ അന്ന് മുതല്‍ തിരുരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസില്‍ സഫിയയുടെ ഭര്‍ത്താവ് സിദ്ധീഖ് നേരിട്ട് പരാതി കൊടുത്തിട്ടുണ്ട്. ഇതുവരെ ഒരു തീരുമാനവും അധികാരികളുടെ ഭാഗത്തുനിന്ന് വിവരം ലഭിച്ചിട്ടില്ല. തിരുര്‍ സ്വാദേശി സിദ്ധിഖാണ് സഫിയയുടെ ഭര്‍ത്താവ് 26 വര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ വിവാഹം നടന്നിട്ട് ചെറുമുക്കില്‍ സഫിയയുടെ വീട്ടിലാണ് സിദ്ധിഖ് താമസം . അധ്യക്യതരുടെ അശ്രദ്ധയില്‍ കുടുങ്ങിയിരിക്കുകയാണ് സഫിയയും ഭര്‍ത്താവ് സിദ്ധിഖും .സഫിയയുടെ ഉമ്മ ബിച്ചുവിനു മൂന്ന് പെണ്‍മക്കള്‍ ഇവര്‍ക്ക് സ്വന്തമായി ഏഴു സെന്റ് ഭൂമിയാണ് അകെ കൈവശ മുള്ളത് . ബിച്ചുവിന്റെ മരണ ശേഷം ഭൂമി വീതിച്ചു നല്‍കിയിട്ടില്ല . ഭര്‍ത്താവ് സിദ്ധിഖ് രോഗ ബാധിതനാണ് മീന്‍ കച്ചവടത്തിന്നു പോയിരുന്നു മുന്‍പ് ഇപ്പോള്‍ പോകാറില്ല ഭാര്യ സഫിയയുടെ പേരിലാണ് ഈ ഓല ഷെഡും തുച്ചം ഭൂമിയും.

Sharing is caring!