അങ്ങാടിപ്പുറം മേല്‍പാലം നിര്‍മാണത്തില്‍ അപാകത; വാഹനങ്ങളുടെ ആക്‌സില്‍ പൊട്ടുന്നു

അങ്ങാടിപ്പുറം മേല്‍പാലം നിര്‍മാണത്തില്‍ അപാകത; വാഹനങ്ങളുടെ ആക്‌സില്‍ പൊട്ടുന്നു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ആക്‌സില്‍ പൊട്ടുന്നതായി വ്യാപക പരാതി. മേല്‍പാലത്തിലെ റോഡുപണിയുടെ അപാകതയില്‍ സ്പാന്‍ ജോയിന്റ്കള്‍ കയറി ഇറങ്ങി നില്‍ക്കുന്നതും റോഡിലെ ഉയര താഴ്ച്ചയുമാണു ഇതിനുകാരണമെന്നാണു വാഹനഡ്രൈവര്‍മാര്‍ പറയുന്നത്. അതോടൊപ്പം ഇതുവഴി യാത്രയപോകുന്ന ഗര്‍ഭിണികളും വാഹനം സ്പാന്‍ ജോയിന്റ്കള്‍ കയറി ഇറങ്ങിമ്പോഴുള്ള ഉയരത്താഴ്ച്ചകാരണം ഏറെ ദുരിതത്തിലാണ്. ഇതുകാരണം വാഹനങ്ങള്‍ മേല്‍പാലത്തിലൂടെ വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത. ഇതിനാല്‍ റോഡില്‍ ഗതാഗതകുരുക്കും രൂക്ഷമാണ്. മേല്‍പാലം പണി കഴിഞ്ഞ് അടുത്തുത്തന്നെ റോഡില്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ആര്‍.ബി.ഡി.സിയുടെ മേല്‍നോട്ടത്തില്‍ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രഷന്‍ഗ്രൂപ്പിനായിരുന്നു മേല്‍പാല നിര്‍മാണ ചുമതല. ചെറിയ വാഹനത്തില്‍ യാത്ര ചെയ്യുന്നതുവളരെ ദുഷ്‌കരമാണെന്നതിനും പുറമെ രണ്ടുവരി വാഹനങ്ങള്‍ക്കു മാത്രമാണ് പാലത്തിനു വീതിയുള്ളതും.

 

Sharing is caring!