പൊന്നാനി എം ഇ എസ് കോളേജ് പൂട്ടി

പൊന്നാനി : പൊന്നാനി എം ഇ എസ് കോളേജില്‍ സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദ്ധേശ പത്രിക തള്ളിയതിണ തുടര്‍ന്നാണ് ഒരു വിഭാഗം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചുതകര്‍ത്തത് .സംഘര്‍ഷത്തില്‍ രണ്ട് അധ്യാപകര്‍ക്കും പരുക്കേറ്റു .
10 ന് നടക്കുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച മൂന്ന് മണിവരെയായിരുന്നു നാമനിര്‍ദ്ധേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി .ഇന്നലെ പത്രികകള്‍ സൂക്ഷമ പരിശോധന നടത്തുമ്പോള്‍ എസ് എഫ് ഐ സമര്‍പ്പിച്ച വൈസ് ചെയര്‍പേഴ്‌സറെയും യു യു സി യുടെയും ജോയിന്റ് സെക്രട്ടറിയുടെയും സുവോളജി അസോസിയേഷന്‍ സ്ഥാനാര്‍ത്ഥിയുടെയുംം, മൂന്നാം വര്‍ഷ പ്രതിനിധിയുടെയും പത്രിക തള്ളി .പേര് തെറ്റി എഴുതിയും മത്സരിക്കേണ്ട സ്ഥാനം തെറ്റിച്ചതുമാണ് പത്രിക തള്ളാന്‍ കാരണം .
വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എസ് എഫ് ഐ പത്രിക തള്ളിയതോടെ യു ഡി എസ് എഫിലെ ശ്രുതി വൈസ് ചെയര്‍പേഴ്‌സണായി എതിരില്ലാതെ തെരഞെടുക്കപ്പെട്ടു .
ഇതോടെ നൂറ്റി അമ്പതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ : അബ്ബാസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു .വിദ്യാര്‍ത്ഥികള്‍ ഓഫീസും പ്രിന്‍സിപ്പലുടെ റൂമും അടിച്ചുതകര്‍ത്തു.സി.സി.ടി.വി ക്യാമറയും നശിപ്പിച്ചു. .തടയാന്‍ ചെന്ന രണ്ട് അധ്യാപകര്‍ക്കും നിസാര പരുക്കേറ്റു . കോളേജിലെ ജനല്‍ ചില്ലുകളും കസേരയും അടിച്ചുതകര്‍ത്തു .
ചെറിയ കാരണങ്ങള്‍ കണ്ടെത്തി നാമനിര്‍ദ്ധേശ പത്രിക തള്ളിയത് അംഗീകരിക്കാനാവില്ലെന്നാണ് എസ് എഫ് ഐ നിലപാട് .സംഘര്‍ഷം മൂര്‍ച്ചിച്ചതോടെ പ്രിന്‍സിപ്പല്‍ പോലീസിന്റെ സഹായം തേടി .കനത്ത പോലിസ് കാവലിലാണ് കോളേജില്‍ നിന്നും കുട്ടികള്‍ പുറത്തേക്ക് പോയത് . കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അബ്ബാസ് അറിയിച്ചു .
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]