ആശുപത്രി കിടക്ക സംഗീത വേദിയാക്കി റിയാസ് മുക്കോളി

ആശുപത്രി കിടക്ക സംഗീത വേദിയാക്കി റിയാസ് മുക്കോളി

മലപ്പുറം: ആശുപത്രി കിടക്കയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളിയും സുഹൃത്തുക്കളും ആലപിച്ച ഗാനം മലപ്പുറത്ത് ഫേസ്ബുക്കിലെ പുതിയ ട്രെന്‍ഡ്. റിയാസ് മുക്കോളിയുടെ അക്കൗണ്ടിലൂടെയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തിയുള്ള പാട്ട് പുറത്തിറങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാലയിലെ പ്യൂണ്‍ നിയമനവുമായി ബന്ധപ്പെട്ട നിരാഹാര സമരത്തെ തുടര്‍ന്നാണ് റിയാസ് മുക്കോളിയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

കഴിഞ്ഞ മാസം 26നാണ് റിയാസ് മുക്കോളിയും, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് പി ആര്‍ രോഹില്‍ നാഥും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന സി എല്‍ ആര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം പ്യൂണ്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വിജയത്തിലെത്തിയതിനെ തുടര്‍ന്ന് റിയാസും, കൂട്ടരും ആഗസ്റ്റ് രണ്ടിന് സമരം അവസാനിപ്പിച്ചിരുന്നു. ഇതിനെ ശേഷമാണ് ആരോഗ്യം ക്ഷയിച്ച റിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രി കിടക്കയില്‍ നിന്നാണ് സി പി എമ്മിനേയും, ബി ജെ പിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഗാനവുമായി റിയാസ് എത്തിയത്. കയ്യില്‍ മരുന്നും, ഗ്ലൂക്കോസും നല്‍കുന്നതിനുള്ള സിറിഞ്ച് അടക്കം വെച്ചാണ് റിയാസ് പാട്ട് പാടുന്നത്.

Sharing is caring!