സ്പീക്കറുടെ ഓഫീസിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി

സ്പീക്കറുടെ ഓഫീസിലേക്ക്  യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, കുടിവെള്ള വിതരണത്തിലെ അപാകതകള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.പൊന്നാനി ആശുപത്രിപ്പടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് അഡ്വ.ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു.ഫൈസല്‍ കടവ് അധ്യക്ഷത വഹിച്ചു.ഷബീര്‍ബിയ്യം, അശ്‌റഫ് ,വി.കെ.എം.ഷാഫി, യു. മുനീബ്, ഹുസൈന്‍കോയ തങ്ങള്‍, അഹമ്മദ് ബാഫഖി തുടങ്ങിയവര്‍ സംസാരിച്ചു.

 

Sharing is caring!