മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണി പിടിയില്‍

മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണി പിടിയില്‍

അരീക്കോട്: വാഹന പരിശോധന ക്കിടയില്‍ അരീക്കോട് എസ് ഐ: ഷിനോദിന്റെ നേതൃത്വത്തില്‍ ഒന്നര കിലോ കഞ്ചാവുമായി കല്ലരിട്ടക്കല്‍ ഈസ്റ്റ് വടക്കുംമുറി സ്വദേശി കാരി പറമ്പന്‍ സമജ് പിടിയിലായി. മലപ്പുറം ജില്ലയില്‍ കഞ്ചാവ് എത്തിച്ച് നല്‍കുന്ന മുഖ്യകണ്ണിയാണ് പിടിക്കപ്പെട്ട സമജ്.നിരവധി തവണകഞ്ചാവുമായി പിടിക്കപ്പെട്ട ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട് പശു, ആട് കച്ചവടത്തിന്റെ മറവില്‍ വീട്ടില്‍ ആളെത്തികഞ്ചാവ് വിതരണം ചെയ്യുന്ന രീതിയിലാണ് നടത്തുന്നത്. അരീക്കോട് ഊര്‍ങ്ങാട്ടിരി പരിസരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നത് സമജ് ആണെന്ന് പോലിസ് അറിയിച്ചു.
ഈസ്റ്റ് വടക്കുംമുറി, കല്ലരട്ടക്കല്‍ ഭാഗങ്ങ

ളിലെ ചെറുപ്പക്കാര്‍ക്ക് ഇയാള്‍ പണം കടം കൊടുക്കുന്നതു കൊണ്ട് പോലിസ് ,എക്‌സ്സൈസ് ഉദ്യോഗസ്ഥരുടെ ഈ പ്രദേശങ്ങളിലൂടെയുള്ള വരവ് ഇയാള്‍ക്ക് ഇവര്‍ ഫോണിലൂടെ വിവരം നല്‍കുന്നതുമൂലം പോലിസിന് പ്രതിയെ പിടിക്കപ്പെടാന്‍ കഴിഞിരുന്നില്ല. അരീക്കോട് സ്‌റ്റേഷനില്‍ ഒരു മാസം മുന്‍പ് ഒന്നര കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥിനി പിടിയിലായതിനു ശേഷമാണ് പ്രധാന കണ്ണിയായ കാരി പറമ്പന്‍ സമജ് പിടിയിലാകുന്നത് പ്രതിയെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും അരീക്കോട് എസ് ഐ സിനോദ് ,എസ് സി പി ഒ, മനോജ് സിവില്‍ ഓഫിസര്‍ മായ ഷിജോസ്, സിയാദ്, ജിഗീഷ് വാഹന പരിശോദനക്ക് നേതൃത്വം നല്‍കി

Sharing is caring!