ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകനെ  വെട്ടിയ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താനൂര്‍: ഉണ്യാലില്‍ സി പി.എം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശി കാക്കാന്റെ പുരയ്ക്കല്‍ സക്കറിയ (28)യാണ് അറസ്റ്റിലായത്.ജൂലൈ 26 ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് സി പി ഐ എം പ്രവര്‍ത്തകനായ ഉണ്യാല്‍ കിണറ്റിങ്ങല്‍ അസൈനാറിന്റെ മകന്‍ അഫ്‌സല്‍ എന്ന അക്കു (28)വിനെ ആലിന്‍ചുവട് വച്ച് എട്ടോളം വരുന്ന സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കൂട്ടായില്‍ നിന്നും സ്‌കൂട്ടറില്‍ ഉണ്യാലിലേക്ക് വരുന്നതിനിടെ പറവണ്ണ ആലിന്‍ചുവടില്‍ വച്ച് കാറില്‍ എത്തിയ ഒരു സംഘം സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയും ഈ സമയം കുറ്റിക്കാട്ടില്‍ ഒളിച്ച് നിന്ന സംഘം അഫ്‌സലിനെ വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു. താനൂര്‍ സിഐ സി അലവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ ആലിന്‍ ചുവട് കടപ്പുറത്തെ മത്സ്യ ഷെഡില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.

ആലിന്‍ ചുവട് വച്ച് തിരൂര്‍ ഡി വൈ എസ് പി യെയും സംഘത്തെയും ആക്രമിച്ച കേസിലെ പ്രതിയും, ഉണ്യാല്‍ മേഖലയിലെ സ്ഥിരം ക്രിമിനലുമാണ് സക്കറിയ.
താനൂര്‍ സി ഐ സി അലവി,സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ അനില്‍കുമാര്‍, തിരൂര്‍ എസ് ഐ സുമേഷ് സുധാകര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകരായ പള്ളിമാന്റെ പുരക്കല്‍ റാസിക് (25), പള്ളിത്താന്റെ പുരക്കല്‍ സാജിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായത് മൂന്ന് ലീഗ് പ്രവര്‍ത്തകരാണ്.

Sharing is caring!