ചരിത്രം വളച്ചൊടിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറം: ചരിത്രം വളച്ചൊടിക്കുന്ന സംഘപരിവാര്‍ ഗൂഡാലോചനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ വേറിട്ട സമരം ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിന്നിലെ ബുദ്ധിയായി പ്രവര്‍ത്തിച്ചത് മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ എം കെ മുഹ്‌സിനാണ്.
ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചരിത്ര സംരക്ഷണ സംഗമം മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഗമ വേദി കൂടിയായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തേയും, ഇന്ത്യന്‍ ചരിത്രത്തേയും വളച്ചൊടിക്കുകയും, ദേശീയ നേതാക്കളെയും, മഹാത്മ ഗാന്ധിയെ തന്നെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യന്ന ഭരണകൂട ഭീങ്കരതയ്‌ക്കെതിരെയാണ് പ്രതിഷേധമെന്ന് മുഹ്‌സിന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരും, ബി ജെ പിക്കാരും ഒരു നാണയത്തിന്റെ എതിര്‍വശങ്ങളാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ച എം കെ മുഹ്‌സിനെ അദ്ദേഹം അഭിന്ദിച്ചു.
മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എ പി അനില്‍കുമാര്‍ എം എല്‍ എ ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറിമാരായ ക പി അബ്ദുല്‍ മജീദ്, പി ടി അജയ് മോഹന്‍, വി എ കരീം, മുന്‍ ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, വി ബാബുരാജ്, അസീസ് ചീരാന്‍തൊടി, വീക്ഷണം മുഹമ്മദ്, പെരുമ്പള്ളി സൈത്, പി എ മജീദ്, സക്കീര്‍ പുല്ലാര, യു കെ അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. എം പി സലീം ഹാജി സ്വാഗതവും, പി കെ സമീര്‍ നന്ദിയും പറഞ്ഞു.
RECENT NEWS

മഞ്ചേരിയില് ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്ത്താവിനെ വെട്ടി; പ്രതി പിടിയില്
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തില് പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]