ഗെയില്‍ സമരത്തിന് പിന്തുണയുമായി ജനപ്രതിനിധികളും

ഗെയില്‍ സമരത്തിന് പിന്തുണയുമായി ജനപ്രതിനിധികളും

മലപ്പുറം: യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടന്ന് വരുന്ന ജനകീയ സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ജനപ്രതിനിധികള്‍ ഒത്തുചേര്‍ന്നു. മലപ്പുറം വാരിയംകുന്നത്ത് സ്മാരക ഹാളില്‍ സംഗമിച്ച ശേഷം ജനപ്രതിനിധികള്‍ സമരസമിതി സ്ഥാപിച്ച ക്യാന്‍വാസിന്‍ കൂട്ടമായി ഒപ്പ് വെച്ച് ഐക്യദാര്‍ഢ്യം വിളംബരം ചെയ്തു.

യാതൊരു സുരക്ഷാ നിയമങ്ങളും പാലിക്കാതെ സ്ഥാപിക്കുന്ന പൈപ്പ് ലൈനിനെതിരെ നിയമപരമായ പോരാട്ടത്തിനും പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതികള്‍ നേതൃത്വം നല്‍കും. ആഗസ്ത് 19 ന് മലപ്പുറത്ത് നടക്കുന്ന പ്രതിരോധ വലയം വിജയിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ സമരസമിതിയുടെ ജില്ലാ ചെയര്‍മാന്‍ പി.എ.സലാം അധ്യക്ഷം വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി സംഗമം ഉദ്ഘാടനം ചെയ്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന പ്രമേയവതരിപ്പിച്ചു. കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമയ്യടീച്ചര്‍, ഹാരിസ് ആമിയന്‍, എം.കെ.മുഹ്‌സിന്‍, ആയിശ.സി.പി, നജീബ് കുനിയില്‍, വി.പി.സുഹൈര്‍, പരി മജീദ്, അഡ്വ.പ്രദീപ്കുമാര്‍, കെ.മന്‍സൂര്‍ പൂക്കോട്ടൂര്‍, പി.കെ.ഹക്കീം, ശിഹാബ് വരിക്കോടന്‍, സലീം കൊടക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇക്ബാല്‍ കൊടക്കാടന്‍ സ്വാഗതവും, പി.കെ.ബാവ നന്ദിയും പറഞ്ഞു.

Sharing is caring!